17 മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവം കണ്ണൂരില്‍ സമാപിച്ചു. കലോത്സവത്തില്‍ 100 പോയന്‍റുകള്‍ നേടി കോട്ടയം നീര്‍പാറ എച്ച്.എസ്.എസ് ഫോര്‍ ഡെഫ് അസീസി മൗണ്ട് ഓവറോള്‍ ചാമ്പ്യന്‍മാര്‍
മത്സര ഫലങ്ങള്‍ ചുവടെ
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്ക്കൂള്‍ പോയന്‍റ് നില (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍) കോട്ടയം നീര്‍പാറ എച്ച്.എസ്.എസ് ഫോര്‍ ഡെഫ് അസീസി മൗണ്ട് ഓവറോള്‍ ചാമ്പ്യന്‍മാര്‍

മൂന്ന് ദിവസങ്ങളായി കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂളിലും മറ്റ് വേദികളിലുമായി നടന്നു വരുന്ന 17 മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം കണ്ണുര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി റോഷ്നി ഖാലിദിന്‍റെ അദ്ധ്യക്ഷതയില്‍ ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ. സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ. ടി.ഒ മോഹനന്‍, , കണ്ണൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. യു. പുഷ്പരാജ്, ഹയര്‍ സെക്കണ്ടറി വകുപ്പ് കണ്ണൂര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ശ്രീ. ശശിധരന്‍ കുനിയില്‍, വി.എച്ച്.എസ്.സി അസ്സിസ്റ്രന്‍റ് ഡയറക്ടര്‍ ശ്രീമതി. സെല്‍വമണി, കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂള്‍ മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ബിന്ദു സുരേഷ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ശ്രീ. കെ.വി.വിനോദ്ബാബു സ്വാഗതവും കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂള്‍ പ്രധാനാദ്ധ്യാപിക ശ്രീമതി. റജീന. കെ നന്ദിയും പറഞ്ഞു. കലോത്സവത്തില്‍ 100 പോയന്‍റുകള്‍ നേടി കോട്ടയം നീര്‍പാറ എച്ച്.എസ്.എസ് ഫോര്‍ ഡെഫ് അസീസി മൗണ്ട് ഓവറോള്‍ ചാമ്പ്യന്‍മാര്‍ ആയി.
17-മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവം ഉദ്ഘാടന ചടങ്ങില്‍ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശ്രീ. എല്‍. രാജന്‍ സംസാരിക്കുന്നു
17-മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
17-മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂളില്‍ തിരിതെളിഞ്ഞു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ. എല്‍. രാജന്‍ പതാക ഉയര്‍ത്തി. പോലീസ് മൈതാനി പരിസരത്തു നിന്നും സാംസ്കാരിക ഘോഷയാത്ര നടത്തി.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ ശ്രീ. എ.പി. അബ്ദുള്ളക്കൂട്ടി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. പി.കെ. അബ്ദുറബ്ബ് 17-മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ.എ.സരള മുഖ്യ പ്രഭാഷണം നടത്തും. കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. റോഷ്നി ഖാലിദ് മുഖ്യാതിഥി ആയിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ടി.കെ.നൂറൂന്നിസ ടീച്ചര്‍, കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ ശ്രീമതി. എം.സി.ശ്രീജ, വി.എച്ച്.എസ്.സി ഡയറക്ടര്‍ ശ്രീ. മോഹനന്‍.സി.കെ, പൊതു വിദ്യാഭ്യാസ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍ ശ്രീ. കെ.വി. വിനോദ് ബാബു, കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ. ദിനേശന്‍ മഠത്തില്‍, കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. ടി. വിമ, സ്ക്കൂള്‍ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. പ്രകാശന്‍ എന്നിവര്‍ മേളയ്ക്ക് ആശംസ നേര്‍ന്ന് സംസാരിച്ചു.. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ശ്രീ. എല്‍. രാജന്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ശ്രീ. ബഷീര്‍ ചെറിയാണ്ടി നന്ദിയും പറഞ്ഞു.




കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗം സാഹിത്യോ ത്സവം സംഘാടകസമിതി യോഗം പെരളശ്ശേരിയില്‍ ::::: കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗം സാഹിത്യോത്സവം സംഘാടകസമിതി രൂപവത്കരണയോഗം നാലിന് വൈകിട്ട് മൂന്നിന് പെരളശ്ശേരി എ.കെ.ജി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അംഗീകൃത സംഘടനാ പ്രതിനിധി യോഗം 2.30-ന് പെരളശ്ശേരിയില്‍ നടക്കും.
റവന്യൂജില്ലാ കലോത്സവം തലശ്ശേരിയില്‍
തലശ്ശേരി: റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ തലശ്ശേരിയില്‍ നടക്കും. തലശ്ശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസ്. കേന്ദീകരിച്ച് നടക്കുന്ന കലോത്സവത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ (ചെയര്‍മാന്‍), ഡി.ഡി.ഇ. ദിനേശന്‍ മഠത്തില്‍ (ജനറല്‍ കണ്‍വീനര്‍ ).

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു
രണ്ട് ദിവസങ്ങളിലായി തളിപ്പറമ്പില്‍ നടന്നു വന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. റംലാ പക്കറിന്‍റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട തളിപ്പറമ്പ് എം.എല്‍.എ ശ്രീ. ജെയിംസ് മാത്യൂ അവര്‍കര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മനു തോമസ്, തളീപ്പറമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീ. കെ. സുബൈര്‍, ശ്രീ. സി.സി. ശ്രീധരന്‍, വി.എച്ച്.എസ്.സി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീമതി. എം.ശെല്‍വമണി, തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ ശ്രീ. ഇ.ശശിധരന്‍, ശാസ്ത്രോത്സവം നടന്ന വിവിധ സ്ക്കൂളുകളിലെ പ്രധാനാദ്ധ്യാപകരായ ശ്രീ. എം.കാസിം, ശ്രീ. സക്കരിയ.കെ, ശ്രീ. നാരായണന്‍കുട്ടി. പി, ശ്രീ. ശശിധരന്‍.ഇ.പി, പി.ടി.എ പ്രസിഡണ്ടുമാരായ ശ്രീ. രവീന്ദ്രന്‍, ശ്രീമതി. ഡാന്‍സി റഫീഖ്, ശ്രീ. മുഹമ്മദ് ഫാറൂഖ്, ശ്രീമതി. ലളിത എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പ ഡി.ഇ.ഒ ശ്രീമതി. കെ.ജ്യോതി സ്വാഗതവും മൂത്തേടത്ത് ഹൈസ്ക്കൂള്‍ പ്രധാനാദ്ധ്യാപിക ശ്രീമതി. പി.എന്‍. കമലാക്ഷി നന്ദിയും പറഞ്ഞൂ.
മത്സര ഫലങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ആവശ്യമുള്ള മേളയുടെ പേര് സെലക്ട് ചെയ്ത് റിസള്‍ട്ട് കാണുക
നവംബറില്‍ തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ വിവരങ്ങള്‍
ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള
ഗണിതശാസ്ത്രമേള പ്രവൃത്തിപരിചയമേള
ഐ.ടി മേള
No comments:
Post a Comment