പ്രതിഭകള്‍ വരവായി; കോഴിക്കോടിനുത്സവം
കോഴിക്കോട്:  ഉത്സവമായി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്  കൊടിയേറി. അണിഞ്ഞൊരുങ്ങിയ കോഴിക്കോട് നഗരം കൂടുതല്‍ സുന്ദരിയായി.  കലയുടെ 
232 ഇനങ്ങളിലായി 11,000ഓളം വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105 ഇനങ്ങളിലാണ് മത്സരം. ഹൈസ്കൂള്‍ വിഭാഗത്തില്‍ 89. അറബിക് സാഹിത്യോത്സവവും സംസ്കൃതോത്സവവും 19 ഇനങ്ങളിലാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് പതാക ഉയര്‍ത്തി.  ബിഇഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
                  കടപ്പുറത്തുനിന്നും ഘോഷയാത്ര ആരംഭിച്ചു.. എഡിജിപി എന്‍ ശങ്കര്‍റെഡ്ഡി പതാക വീശി.. 50 സ്കൂളുകളില്‍നിന്നായി ആറായിരത്തോളം കുട്ടികള്‍ അണിനിരന്ന ഘോഷയാത്രയില്‍ കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും പങ്കെടുത്തു. ഘോഷയാത്ര മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് സംഗമിച്ചു.