ക്ലാര്‍ക്ക്/ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികകളിലെ 10% ഒഴിവുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് , ഫുള്‍ ടൈം മീനിയല്‍ ജീവനക്കാരുടെ  സ്ഥാനക്കയറ്റം നല്‍കുന്നതിന് അര്‍ഹരായ ജീവനക്കാരുടെ അന്തിമ മുന്‍ഗണനാ പട്ടിക

പ്രൈമറി വിഭാഗം അദ്ധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ്  19.12..2015


കെ  എ എസ്‌ ഇ പി എഫ്‌ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌
കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ട്‌ ഓണ്‍ലൈന്‍ ഗെയിന്‍ പി എഫ്‌ സംവിധാനത്തില്‍ വരുത്തുന്നതിന്റെ ആദ്യപടിയായി നിലവില്‍ സ്‌പാര്‍ക്കില്‍ ഉള്ള പി എഫ്‌ അക്കൗണ്ട്‌ നമ്പര്‍ ഗെയിന്‍ പി എഫ്‌ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 2016 ജനുവരി മുതല്‍ പി എഫ്‌ ഷെഡ്യൂളുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഗെയിന്‍ പി എഫ്‌ സൈറ്റില്‍ വഴി നേരിട്ട്‌ പി എഫ്‌ ഓഫീസുകളില്‍ എത്തുന്നതിനുള്ള സംവിധാനം വരികയാണ്‌. ഇതിനുമുമ്പ്‌ അതാത്‌ സ്‌കൂളുകളിലെ പി എഫ്‌ വരിക്കാരുടെ അക്കൗണ്ട്‌ നമ്പരുകള്‍ ഒന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്‌.
ആയതിനാല്‍ കേരള എയ്‌ഡഡ്‌ സ്‌കൂള്‍ പ്രോവിഡന്റ്‌ ഫണ്ടിലെ എല്ലാ വരിക്കാരും gainpf.kerala.gov.in വെബ്‌സൈറ്റ്‌ തുറന്ന്‌ ഓരോ പി.എഫ്‌ വരിക്കാരന്റെയും സ്‌പാര്‍ക്ക്‌ പെന്‍നമ്പര്‍ യൂസര്‍ നെയിം ആയും, ജനനതീയതി പാസ്‌വേഡ്‌ ആയും (ജനനതീയതി വെച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പെന്‍നമ്പര്‍ തന്നെ പാസ്‌വേഡ്‌ ആയി ഉപയോഗിക്കുക) ലോഗിന്‍ ചെയ്‌താല്‍ വെബ്‌സൈറ്റില്‍ കാണുന്ന പി.എഫ്‌ അക്കൗണ്ട്‌ നമ്പരും അതാത്‌ വരിക്കാരുടെ സേവനപുസ്‌തകത്തിലുള്ള പി.എഫ്‌ അക്കൗണ്ട്‌ നമ്പറും ഒന്നുതന്നെയാണോ എന്ന്‌ പരിശോധിച്ച്‌ വ്യത്യാസം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്നു തന്നെ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലുള്ള അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസറെ നേരിട്ട്‌ രേഖാമൂലം അറിയിക്കേണ്ടതാണെന്നും 
അസിസ്റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസര്‍ അറിയിക്കുന്നു.       ഗെയിന്‍ പി എഫ്  വെബ് സൈറ്റ്  gainpf.kerala.gov.in  വഴി നേരത്തേ നിര്‍ദ്ദേശിച്ച പ്രകാരം കെ എ എസ് ഇ പി എഫ് അക്കൗണ്ട് വിവരങ്ങള്‍  പരിശോധിക്കാന്‍ സാധിക്കാത്ത കണ്ണൂര്‍ ജില്ലയിലെ വരിക്കാര്‍ക്ക് ചുവടെയുള്ള   ട്രഷറി തിരിച്ചുള്ള സ്ക്കൂള്‍ ലിസ്റ്റില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കി പരിശോധിക്കാവുന്നതാണെന്ന്   അറിയിക്കുന്നു. 
                 2015 ഒക്ടോബര്‍ മാസം സ്പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത വിവരങ്ങളാണ് (പ്രസ്തുത മാസം കെ.എ.എസ്.ഇ.പി.എഫിലേക്ക് തുക അടച്ചവരുടേത് മാത്രം)  ഗെയിന്‍ പിഎഫ് സൈറ്റില്‍ ലഭിക്കുന്നത്.  പ്രസ്തുത വരിക്കാരുടെ അക്കൗണ്ട് നമ്പറുകളാണ് ഇപ്പോള്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കേണ്ടത്.  ഗെയിന്‍ പിഎഫ് സൈറ്റിലോ ഈ ഓഫീസിന്‍റെ  ബ്ലോഗിലോ ഉള്ള അക്കൗണ്ട് നമ്പര്‍ സര്‍വ്വീസ് ബുക്കുമായി ഒത്തുനോക്കിയപ്പോള്‍ അക്കൗണ്ട് നമ്പറില്‍ വ്യത്യാസം ഉണ്ടെങ്കിലോ വിവരങ്ങള്‍ രണ്ട് വെബ് സൈറ്റിലും  കാണുന്നില്ല എങ്കിലോ പ്രസ്തുത വരിക്കാരുടെ വിശദവിവരങ്ങള്‍ (പേര്, പെന്‍ നമ്പര്‍, ജനതീയതി, അക്കൗണ്ട് നമ്പര്‍, ഒക്ടോബറില്‍ ഇല്ലാതിരിക്കാന്‍ കാരണം) സഹിതം ഇന്ന് (21.12.2015) തന്നെ പ്രധാനാദ്ധ്യാപകര്‍   ഈ ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്. 
      
                   
                
  

1 comment: