
"പ്ലാസ്റ്റിക്കിന് മറുപടി കണ്ണൂരിന്‍റെ സ്വന്തം കൈത്തറി"
നമ്മുടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ബഹു. കണ്ണുര്‍ ജില്ലാ കളക്ടർ ശ്രീ. മിര്‍ മുഹമ്മദലി ഐ.എ.എസ് നടത്തിയ അഭ്യർത്ഥന ചുവടെ കൊടുത്തിരിക്കുന്നു ഇതുമായി ബന്ധപ്പെട്ട് സ്ക്കൂൾ തലത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും എല്ലാ പ്രധാനാദ്ധ്യാപകരും അദ്ധ്യാപകരും മുന്നിട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക്ക് മാലിന്യ മുക്ത പദ്ധതി ആരംഭിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ. ഇതോടൊപ്പം വിദ്യാഭ്യാസ മേഖലയിലെ കണ്ണുര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസ് ഉള്‍പ്പെടെയുള്ള എട്ട് പ്രധാനപ്പെട്ട ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണുര്‍ ട്രെയിനിങ്ങ് സ്ക്കൂള്‍ ക്യാമ്പസും മാലിന്യ വിമുക്തവും പ്ലാസ്റ്റിക്ക് വിമുക്തവുമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് 04.11.2016 ന് ചേര്‍ന്ന ഓഫീസ് തലവന്‍ മാരുടെ യോഗത്തില്‍ ധാരണയായിട്ടുണ്ട്. 07.11.2016 ന് ക്യാമ്പസിലെ മുഴുവന്‍ ജീവനക്കാരുടെയും ജനറല്‍ ബോഡി യോഗങ്ങള്‍ ചേര്‍ന്ന് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനും 08.11.2016 ന് കാലത്ത് 9 മണിമുതല്‍ 11 മണി വരെ ക്യാമ്പസില്‍ ശുചീകരണപ്രവര്‍ത്തനം നടത്താനുമാണ് ആലോചിച്ചിട്ടുള്ളത്. ജീവനക്കാരുടെ ജനറല്‍ ബോഡി യോഗം 07.11.2016 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് കണ്ണൂര്‍ ശിക്ഷക് സദനിലാണ് ചേരുന്നത്. ജനറല്‍ ബോഡി യോഗത്തിലും ശുചീകരണപ്രവര്‍ത്തനത്തിലും മുഴുവന്‍ ജീവനക്കാരുടേയും പങ്കാളിത്തവും സഹകരണവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
കണ്ണൂർ റവന്യു ജില്ലാ സ്ക്കൂൾ കലോത് സവം 2016-17 സംഘാടക സമിതി രൂപീകരണയോഗം
2016നവംബർ 8 വൈകുന്നേരം 4 മണിക്ക്
2016നവംബർ 8 വൈകുന്നേരം 4 മണിക്ക്
തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍
പ്രസ്തുത യോഗത്തിൽ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ പങ്കെടുക്കേണ്ടതാണ്.
കണ്ണൂർ റവന്യു ജില്ലാ സ്ക്കൂൾ ശാസ്ത്രോത് സവം
രജിസ്‌ട്രേഷൻ നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക്
രജിസ്‌ട്രേഷൻ നവംബർ 9 ഉച്ചയ്ക്ക് 2 മണിക്ക്
കണ്ണൂർ റവന്യു ജില്ലാ സ്ക്കൂൾ ശാസ്ത്രോത് സവം രജിസ്‌ട്രേഷൻ നവംബർ 9 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യന്നുർ A K A S G V H S S ൽ വെച്ച് നടക്കുന്നതാണ്. മുഴുവൻ സബ് ജില്ലാ ടീം മാനേജർമാരും കൃത്യ സമയത്തു തന്നെ രജിസ്‌ട്രേഷൻ നടത്തുന്നതിനായി എത്തി ചേരേണ്ടതാണ്. കഴിഞ്ഞ വർഷം കൈപ് പറ്റിയ റോളിങ്ങ് ട്രോഫികൾ രജിസ്‌ട്രേഷൻ സമയത്തു കൗണ്ടറിൽ ഏല്പിക്കേണ്ടതാണ്.
No comments:
Post a Comment