63  മത്  ദേശീയ  സ്‌കൂൾ  ഗെയിംസ്  Under   19  തായ്‌കോണ്ടോ  ചാമ്പ്യൻഷിപ്പ്  കണ്ണൂർ  മുണ്ടയാട്  ഇൻഡോർ  സ്റ്റേഡിയത്തിൽ  ബഹുമാനപ്പെട്ട M P   ശ്രീ കെ കെ രാഗേഷ് ഉത്‌ഘാടനം ചെയ്തു .ഇന്ന് വൈകിട്ട്  3  മണിക്ക്  കണ്ണൂർ  മുണ്ടയാട്  ഇൻഡോർ  സ്റ്റേഡിയത്തിൽ  നടന്ന ചടങ്ങിൽ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  (കണ്ണൂർ കോർപറേഷൻ ) ശ്രീമതി  ഷാഹിന മൊയ്‌ദീൻ  അധ്യക്ഷത  വഹിച്ചു, ഹയർസെക്കണ്ടറി ഡയറക്ടർ ശ്രീ സുധീർബാബു  സ്വാഗതവും  ADP ശ്രീ  ജിമ്മി കെ ജോസ്I,   നന്ദിയും പറഞ്ഞു. ശ്രീ ഓ.കെ വിനീഷ്(പ്രസിഡന്റ്  സ്പോർട്സ് കൗൺസിൽ ),    ശ്രീ ചാക്കോ ജോസഫ് Joint  Director Sports and Physical Education, ശ്രീ സി പി പത്മരാജ് Deputy Director of Education kannur incharge,അജി ബി General Secretary Thekwando association of Kerala  എന്നിവർ ആശംസകൾ നേർന്നു .വിദ്യാർത്ഥികളുടെ  മാർച്ച് പാസ്റ്റിൽ  ശ്രീ  കെ.കെ.രാഗേഷ് സലൂട്ട് സ്വീകരിച്ചു.

ഉത്‌ഘാടന ചടങ്ങുകൾക്ക് ശേഷം കേരളത്തിന്റെ തനതു കലാരൂപങ്ങളായ  കളരിപ്പയറ്റ് , തിരുവാതിരക്കളി  തുടങ്ങിയ കലാപരിപാടികൾ  നടന്നു 

    രാവിലെ   ADPI  ജിമ്മി കെ  ജോസ്, SGFI   നിരീക്ഷകൻ  പി  രഞ്ജിത്ത് കുമാർ  (സീനിയർ വൈസ് പ്രസിഡന്റ് SGFI) എന്നിവർ ചേർന്ന്  പതാക  ഉയർത്തിയതോടെ    മത്സരങ്ങൾക്ക്  ആരംഭം  കുറിച്ചു . സ്പോർട്സ്  ഫിസിക്കൽ  എഡ്യൂക്കേഷൻ  ജോയിന്റ്  ഡയറക്ടർചാക്കോ ജോസെഫ്  കണ്ണൂർ ഡി ഡി ഇ  ഇൻചാർജ്  ശ്രീ  സി പി  പത്മരാജ്  എന്നിവർ  സന്നിഹിതരായിരുന്നു .



21  വിഭാഗങ്ങളിലായി  507  ( ആൺ കുട്ടികൾ  242, പെൺ കുട്ടികൾ265 ) കുട്ടികളും  ടെക്‌നിക്കൽ  ഒഫീഷ്യൽസ് 40
മറ്റ് ഒഫീഷ്യൽസ് 120  ആകെ  667  പേർ  പങ്കെടുക്കുന്നുണ്ട്. മത്സരങ്ങൾ 25 നു വൈകിട്ട് അവസാനിക്കും .

No comments:

Post a Comment