അയ്യങ്കാളി സ്മാരക സ്‌പോർട്‌സ് എം.ആർ.എസ് സെലക്ഷൻ ട്രയൽ 13 മുതൽ

തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ  സ്‌പോർട്‌സ് സ്‌കൂളിലെ അഞ്ച്, 11  ക്ലാസ്സുകളിലേക്കുള്ള സെലക്ഷൻ ട്രയൽ ജനുവരി 13  മുതൽ വിവിധ ജില്ലകളിൽ രാവിലെ 9.30 ന്  നടക്കും. കായികപ്രതിഭകളായ പട്ടികജാതി-പട്ടികവർഗ വിഭാഗ വിദ്യാർത്ഥികൾക്കാണ് അവസരം.
ചെറുപ്രായത്തിൽ തന്നെ ഈ വിഭാഗങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്തി മികച്ച കായിക പരിശീലനവും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസവും നൽകി ദേശീയ നിലവാരത്തിലുള്ള താരങ്ങളാക്കി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട്  പട്ടികജാതി വികസന വകുപ്പിന്റെ ചുമതലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. അഞ്ചാം ക്ലാസ്സിലേക്കും 11 ാം ക്ളാസ്സിലേക്കും (ഹ്യൂമാനിറ്റീസ്) പരമാവധി 30 കുട്ടികളെ വീതവും ഏഴാം ക്ളാസിൽ 10  കുട്ടികളെയും തെരഞ്ഞെടുക്കാനാണ് 14  ജില്ലകളിലും സെലക്ഷൻ  ട്രയൽ നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സ്‌കൂളിനൊ പ്പമുള്ള ഹോസ്റ്റലുകളിൽ താമസിക്കാം. പ്ലസ് ടു  വരെ പഠന സൗകര്യമുണ്ട്. മുഴുവൻ ചെലവും പട്ടികജാതി വികസന വകുപ്പ് വഹിക്കും. അത്ലറ്റിക്സ്, ഫുട്‌ബോൾ,  ജൂഡോ,ജിംനാസ്റ്റിക് തുടങ്ങിയ ഇനങ്ങളിലാണ് നിലവിൽ പരിശീലനം നൽകുന്നത്.
നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, ഒരു പാസ്‌പോർട്ട്  സൈസ് ഫോട്ടോ, ആധാർ കാർഡ്, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവയുമായി നിശ്ചിത സമയത്ത്  സെലക്ഷൻ ട്രയൽ നടക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
അഞ്ചാം ക്ലാസ്സിലേക്ക് ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  ഏഴ്, 11  ക്ലാസുകളിലേക്ക് സബ് ജില്ല/ജില്ല/ സംസ്ഥാന തല മത്സരത്തിൽ വിജയിച്ച സർട്ടിഫിക്കറ്റുകളുടെയും ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലും എട്ട്, ഒൻപത് ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജില്ല/സംസ്ഥാന തലങ്ങളിൽ വിജയിച്ച സർട്ടിഫിക്കറ്റിന്റെയും ഫിസിക്കൽ ടെസ്റ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാന ത്തിലുമായിരിക്കും പ്രവേശനം.   വിദ്യാർത്ഥികൾക്ക് യാത്രാബത്ത അനുവദിക്കും.
ഓരോ ജില്ലയിലും സെലക്ഷൻ ട്രയൽ നടക്കുന്ന തീയതി,  സ്ഥലം എന്നിവ യഥാക്രമം. കാസർകോട്: ജനുവരി 13, ബന്തടുക്ക ഗവ. ഹയർ സെക്കണ്ടറി  സ്‌കൂൾ, കണ്ണൂർ: ജനുവരി 14, കണ്ണൂർ പോലീസ് ഗ്രൗണ്ട്, വയനാട്: ജനുവരി 15, സുൽത്താൻ ബത്തേരി സെൻറ്  മേരീസ് കോളേജ് ഗ്രൗണ്ട്, കോഴിക്കോട്: ജനുവരി 16, കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, മലപ്പുറം: ജനുവരി 17, വണ്ടൂർ വി എം സി എച്ച് എസ്  എസ്, പാലക്കാട്: ജനുവരി 21, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, തൃശൂർ: ജനുവരി 22, തൃശൂർ സെൻറ്  തോമസ് തോപ്പ് സ്റ്റേഡിയം, എറണാകുളം: ജനുവരി 23, തേവര എസ് എച്ച് കോളേജ് ഗ്രൗണ്ട്, ആലപ്പുഴ: ജനുവരി 24, ആലപ്പുഴ എസ് ഡി വി എച്ച് എസ് എസ്, കോട്ടയം: ജനുവരി 27, നാഗമ്പടം നെഹ്റു സ്റ്റേഡിയം, ഇടുക്കി: ജനുവരി 28, ചെറുതോണി വാഴത്തോപ്പ് ഗവ. വി എച്ച് എസ് എസ്, പത്തനംതിട്ട: ജനുവരി 29, പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയം, കൊല്ലം: ജനുവരി 30: കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം, തിരുവനന്തപുരം: ജനുവരി 31, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം.

No comments:

Post a Comment