സംസ്ഥാനത്തിന് മാതൃകയായി മാടായിക്കാവ് എ എല്‍ പി സ്‌കൂള്‍ :കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി നിര്‍വഹിച്ചു

മാടായിക്കാവ് എ എൽ പി സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി സി രവീന്ദ്രനാഥ് നിർവഹിക്കുന്നു

ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച മാടായിക്കാവ് എ എല്‍ പി സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തിന് മാതൃകയാക്കാവുന്ന രീതിയിലാണ്  വിദ്യാലയം ഒരുക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ഏത് രീതിയിലാണോ എല്‍ പി സ്‌കൂള്‍ വിഭാവനം ചെയ്യുന്നത് ആ രീതിയിലാണ് വിദ്യാലയത്തെ ജനകീയ കൂട്ടായ്മയില്‍ ഒരുക്കിയിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ ജനകീയ കൂട്ടായ്മയിലാണ് വിദ്യാലയങ്ങള്‍ വികസന പാതയിലേക്കെത്തുന്നത്. ഇത് തന്നെയാണ് പൊതുവിദ്യാഭ്യാസ യജ്ഞം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം ക്ലാസ് ലൈബ്രറികള്‍ എന്ന ആശയം രണ്ട് ലക്ഷത്തിലേക്ക് വര്‍ധിപ്പിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്തംഗം ആര്‍ അജിത, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല, വൈസ് പ്രസിഡന്റ് സി ഒ പ്രഭാകരന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി പി റീത്ത, പഞ്ചായത്തംഗം സി വത്സല, ഡി ഡി ഇ ടി പി നിര്‍മ്മലദേവി,  ഡിപിഒ ടി പി അശോകന്‍, മാടായി എഇഒ ടി വി ചന്ദ്രന്‍ മാസ്റ്റര്‍, ബിപിഒ രാജേഷ് കടന്നപ്പള്ളി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment