പ്രധാന വിവരങ്ങൾ

മെഡിക്കൽ  റീ ഇമ്പേഴ്സ്മെന്റ് 
Instructions Regarding the Medical Reimbursemet

Reimbursement of expenses incurred for the treatment of Specialised Procedure of Assisted Reproduction Techniques like invitro fertilisation and Embryo Transfer etc. shall be sanctioned to the deserving Government servants to the tune of actual amount spent with a limit of Rs.15000 per attempt to a maximum of Rs.300000 for three attempts during entire sevice. For more download circular from below download link;
Downloads
Medical  Reimbursemet for Specialised Treatment -Circular
Medical Reimbursement Claims -Helps
Medical Reimbursement Claims - Bill Preparation in SPARK

LTC for Govt Employees and Teacher

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദ യാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.GO(P) 05/2013 fin dt 02/01/2013എന്ന ഉത്തരവിലൂടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍പുറപ്പെടുവിച്ചു.
ഫുള്‍ടൈംജീവനക്കാര്‍ക്കുംഅദ്ധ്യാപകര്‍ക്കും(എയിഡഡ്സ്കൂള്‍ഉള്‍പ്പെടെ)LTCക്ക് അര്‍ഹതയുണ്ട്.15വര്‍ഷം പൂര്‍ത്തിയായവരാകണം അപേക്ഷകര്‍ സെര്‍വ്വിസിനടക്ക് ഒരു പ്രാവിശ്യം മാത്രമേ LTC  ലഭിക്കൂ .സസ്പെന്‍ഷന്‍ ലഭിച്ചവര്‍ മാറ്റാവശ്യത്തിനായി എടുത്തവര്‍ പാര്‍ട്ട്‌ ടൈം കണ്ടിജന്‍ട് ജീവനക്കാര്‍/താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് LTCക്ക് അര്‍ഹതയില്ല.
ജീവനക്കാരന്‍ ജീവനക്കാരന്‍റെ ഭാര്യ/ഭര്‍ത്താവ് ,അവിവാഹിതരായ മക്കള്‍ നിയമപരമായി ദത്തെടുത്ത മക്കള്‍ എന്നിവര്‍ക്ക് LTC അനുവദിക്കും .സര്‍വ്വീസ് ബുക്കില്‍ എല്ലാ ജീവനക്കാരും കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങളും LTC ക്ക് കൊടുക്കുന്ന അപേക്ഷ വിവരങ്ങളും ഒന്നാണെന്ന് മേലധികാരി വെരിഫൈ ചെയ്യണം.
6500കിലോമീറ്റര്‍ യാത്രക്കാണ് LTC അനുവദിക്കുന്നത് (മടക്കയാത്ര ഉള്‍പ്പെടെ) അവധിദിനങ്ങള്‍ഉള്‍പ്പെടെദിവസത്തേക്കാണ്അനുവദിക്കുക. യാത്രക്ക് ശേഷം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ രേഖകളും കണ്‍ട്രോളിംഗ്ഓഫീസറിനു സമര്‍പ്പിക്കണം .യാത്രക്ക്മുന്‍പ് തുക ലഭിക്കും.ഇതിനായി ടിക്കറ്റിന്‍റെ കോപ്പി അപേക്ഷയോടൊപ്പം നല്‍കണം.കൂടുതല്‍വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
Downloads
Leave Travel  Concession (LTC)-Guidelines
Application form for Leave Travel  Concession (LTC)
Leave Travel Concession(LTC) Govt Order GO(P) No 5/2013/fin dtd 02-01-2013
Revision of Pay and Allowances of State Government Employees- staff of Educational Institutions etc. - Recommendations of the 9th Pay Revision Commission – Implementation - Order (G.O/(P) No.85/2011/Fin dated 26/02/2011)

******************************************************************************************

Anticipatory Income Tax Statement 2018-19


ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്‍റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്‍റെബുദ്ധിമുട്ടുകള്‍ ഏറെക്കുറെ മനസ്സിലായിക്കാണും. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം.
2018 ലെ സാമ്പത്തിക ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്.
എല്ലാ ശമ്പള വരുമാനക്കാര്‍ക്കും മൊത്ത വരുമാനത്തില്‍ നിന്നും 40,000 രൂപ സ്റ്റന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കും
ഇതിനു പകരമായി മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ അനുവദിച്ചിരുന്ന 15000 രൂപയുടെ ഡിഡക്ഷനും കണ്‍വെയന്‍സ് അലവന്‍സ് ഇനത്തില്‍ വര്‍ഷത്തില്‍ അനുവദിച്ചിരുന്ന 19200 രൂപയുടെ ഡിഡക്ഷനും നിര്‍ത്തലാക്കി.
എഡ്യുക്കേഷന്‍ സെസ് 3 ശതമാനമായിരുന്നത് അതിന്‍റെ പേര് ഹെല്‍ത്ത് ആന്‍റ് എഡ്യുക്കേഷന്‍ സെസ് എന്നാക്കി മാറ്റി 4 ശതമാനമാക്കി ഉയര്‍ത്തി.
ഇതില്‍ മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റിന്‍റെ നേട്ടം അപൂര്‍വ്വമായി ചിലര്‍ക്ക് ലഭിച്ചിരുന്നതാണ്. അതായത് ഒരാള്‍ക്ക് മെഡിക്കല്‍ റീ-ഇംപേര്‍സ്മെന്‍റ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും 60,000 രൂപ ലഭിച്ചുവെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതില്‍ 15000 രൂപ കുറച്ച് ബാക്കി 45000 രൂപ വരുമാനമാക്കി കാണിച്ച് അതിന് നികുതി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ലഭിച്ച മുഴുവന്‍ തുകയ്ക്കും നികുതി നല്‍കണം.
അതു പോലെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്‍റെ ഭാഗമായി കണ്‍വയന്‍സ് അലവന്‍സ് ലഭിച്ചിരുന്നു. അങ്ങനെ ലഭിച്ചിരുന്നവര്‍ക്ക് മാത്രം ഒരു മാസം 1600 രൂപ വീതം വര്‍ഷത്തില്‍ 19200 രൂപ വരെ കുറയ്ക്കാമായിരുന്നു. അതും ഇനി സാധ്യമല്ല.
ചുരുക്കി പറഞ്ഞാല്‍ ഈ രണ്ട് നേട്ടങ്ങളും നേരത്തെ ഉപയോഗപ്പെടുത്താത്ത ഒരാളെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍റെ നേട്ടം നിസാരമല്ല. 5 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 2000 രൂപയുടെയും 20 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ള ഒരാള്‍ക്ക് 8000 രൂപയുടെയും 30 ശതമാനം ടാക്സ് ബ്രാക്കറ്റിലുള്ളവര്‍ക്ക് 12000 രുപയുടെയും നേട്ടം ലഭിക്കും.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ :-ശമ്പള വരുമാനം ഉള്ളവർക്കെല്ലാം 40,000 രൂപ സാലറിയിൽ നിന്നും Standard Deduction കുറയ്ക്കാം. അതിനാൽ 5 ലക്ഷത്തിന് മുകളിൽ Taxable Income ഉള്ളവർക്കൊക്കെ 8000 രൂപ വരെ കുറവുണ്ടാകും. 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ 2000 രൂപ വരെ കുറവുണ്ടാകും. നേരത്തേ conveyance allowance, medical reimbursement എന്നിവയ്ക്ക് ഉണ്ടായിരുന്ന ഇളവ് എടുത്തു കളഞ്ഞു. ആകെ ശമ്പളത്തിൽ നിന്നും പ്രൊഫഷണൽ ടാക്‌സ്, അനുവദനീയമായ മറ്റു അലവൻസുകൾ എന്നിവ കുറച്ച ശേഷം 40000 Standard deduction കുറയ്ക്കാം. ഇതായിരിക്കും Net Salary Income അല്ലെങ്കിൽ Income Chargeable  under the head Salaries. 
നടപ്പ് വര്‍ഷത്തിലെ വ്യത്യസ്ത പ്രായപരിധിയില്‍ പെടുന്നവര്‍ക്കുള്ള നികുതിനിരക്കുകള്‍ ചുവടെ  
Anticipatory Income Tax  Statement തയ്യാറാക്കാന്‍ സഹായകരമാവുന്ന സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു ;
Downloads
Anticipatory Income Statement prepared by  Sri.sudheer kumar T K
Anticipatory Income Statement prepared by  Sri.Alrahiman
Anticipatory Income Statement prepared by  Sri.Babu Vadakkumchery
Anticipatory Income Statement prepared by  Sri.Krishnadas MP (Ubuntu based)
Anticipatory Income Statement 2018-19-Detailed Notes
******************************************************************************

GPF Closure Application

PF Closureനുള്ള അപേക്ഷ എങ്ങനെ നല്‍കാം (GPF online application has not activated )  .ഡൌണ്‍ലോഡ്സില്‍ നല്‍കിയിട്ടുള്ള  ഫോമുകള്‍ 1.Application for Closure of General Provident Fund (Kerala)  Account 2.GPF -Closure - Option statement- Proforma 3.GPF -Closure/Declaration /Proforma 4.GPF -Closure - Annexure III Declaration5.GPF -Closure - FORM OF Nomination6.GPF -Closure - Identification Particulars എന്നിവ പ്രിന്‍റ് എടുത്ത് തെറ്റില്ലാതെ പൂരിപ്പിക്കുക .ഒന്നില്‍ കൂടുതല്‍ പേജുകള്‍ ഉള്ള ഫോമുകള്‍ Double Side പ്രിന്‍റ് എടുത്താല്‍ മതി.കൂടാതെ  അവസാനമായി ലഭിച്ച Credit Card (GPF Annual Account Statement) കോപ്പിയും ,Statement of Deposit withdrawals (Form-E) യും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം .Statement ല്‍ അവസാനം ലഭിച്ച Credit Cardനു ശേഷമുള്ള വിവരങ്ങളും (PFലേക്ക് പോയത്:-Monthly Subscription,Refund of advance ,Pay Revision Arrears ,DA Arrears) NRA  എടുത്തുവെങ്കില്‍ ആ വിവരങ്ങളും ഉള്‍പ്പെടുത്തണം .അപേക്ഷയില്‍ DDO, Applicant ,Witness എന്നിവര്‍ ഒപ്പ്,സീല്‍ വച്ച് കവറിംഗ് ലെറ്റര്‍ ഉള്‍പ്പെടെ  താഴെ നല്‍കിയിട്ടുള്ള വിലാസത്തില്‍ സാധാരണ തപാലിലോ/സ്പീഡ് പോസ്റ്റിലോ അയയ്ക്കാം.
Description Roll Identification Particulars എന്ന ഫോമിലെ ആറാമത്തെ ചോദ്യം ഇവിടെ ഇടത് കൈയുടെ എല്ലാ വിരലിന്‍റെയും thumb impression വേണം .അതുപോലെ ഏഴാമത്തെ ചോദ്യം ഇവിടെ അപേക്ഷകന്‍ മൂന്ന് ഒപ്പുകള്‍ ഇടണം .മൂന്ന് ഒപ്പും ഒരു പോലെ ആവാന്‍ ശ്രദ്ധിക്കണം.
Office Address
Office of the Accountant General,
Branch Office,  Ernakulam
Golden Jubilee Road, Kaloor,
Ernakulam 682 017
Downloads
Application for Closure of General Provident Fund (Kerala)  Account
GPF -Closure - Option statement- Proforma
GPF -Closure/Declaration /Proforma
GPF -Closure - Annexure III Declaration
GPF -Closure - FORM OF Nomination
GPF -Closure - Identification Particulars
Statement of Deposit withdrawals (Form-E) - MS Office Word Format
GPF Support | GAIN PF Support
Accountant General (A&E) Kerala Portal

No comments:

Post a Comment