പാലക്കാടും കോഴിക്കോടും കിരീടം പങ്കിട്ടു -

കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു
               കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കലാകിരീടം ആതിഥേയരായ കോഴിക്കോടും പാലക്കാടും പങ്കിട്ടു. അവസാന നിമിഷംവരെനീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇരുജില്ലകളും 916 പോയിന്റുകളോടെ മിഠായി മധുരം പങ്കുവച്ചത്. വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഫലമാണ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത്. അപ്പീലുകളിലെ തീരുമാനവും കലാകിരീടം പ്രഖ്യാപിക്കുന്നത് വൈകിച്ചു. 899 പോയിന്റുമായി തൃശ്ശൂരാണ് രണ്ടാം സ്ഥാനത്ത്. 883 പോയന്‍റുമായി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്തെത്തി.   കഴിഞ്ഞവര്‍ഷം പാലക്കാടിനെ അവരുടെ തട്ടകത്തില്‍ ഫോട്ടോഫിനിഷില്‍ മറികടന്ന് കോഴിക്കോട് ജേതാക്കളായിരുന്നു. തുടര്‍ച്ചയായ ഒമ്പതാം കിരീടംമാണ് കോഴിക്കോട് സ്വന്തമാക്കിയത്.       താരങ്ങളായ ജയറാം, റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു, വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്, മന്ത്രി എം കെ മുനീര്‍, മേയര്‍ എ കെ പ്രേമജം എന്നിവര്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടത്തു.

അപ്പീലുകളുടെ പ്രളയത്തിന് അറുതി വരുത്തിയേ മതിയാകൂവെന്ന് സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ് പറഞ്ഞു. അപ്പീലുകള്‍ കലോത്സവ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കി. കഴിഞ്ഞ വര്‍ഷം 800 അപ്പീലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അപ്പീലുകള്‍ 1800 കവിഞ്ഞു. അപ്പീലുകളുടെയെണ്ണം ഇത്തരത്തില്‍ വര്‍ധിച്ചാല്‍ കലോത്സവം നടത്താന്‍ ഒന്‍പതോ പത്തോ ദിവസം വേണ്ടിവരും. ഈ സാഹചര്യത്തില്‍ യുവജനോത്സവ നടത്തിപ്പില്‍ സമഗ്രമായ പൊളിച്ചെഴുത്ത് ആവശ്യമായിവരും. അപ്പീലുകള്‍ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമെങ്കില്‍ അക്കാര്യവും ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം കേരളത്തിന്റെ ടൂറിസം കലണ്ടറില്‍ ഉള്‍പ്പെടുത്തും. രചനാ മത്സരങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ആദ്യ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കി കുട്ടികളുടെ രചനകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ കലാപാരമ്പര്യം നിലനിര്‍ത്തുന്ന തരത്തില്‍ കലോത്സവം നടത്താന്‍ കഴിഞ്ഞുവെന്ന് മന്ത്രി എം കെ മുനീര്‍ പറഞ്ഞു. എറണാകുളത്താണ് അടുത്ത സംസ്ഥാന കലോത്സവം.
21/01/2015 ന് നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍
ഹൈസ്ക്കൂള്‍ ജനറല്‍   660 - Mimicry (Boys)
ഹൈസ്ക്കൂള്‍ ജനറല്‍   661 - Mimicry (Girls)
ഹൈസ്ക്കൂള്‍ ജനറല്‍   685 - Prasangam Urdu
ഹൈസ്ക്കൂള്‍ ജനറല്‍   687 - Vanchipattu
ഹയര്‍ സെക്കണ്ടറി ജനറല്‍   942 - Prasangam - Urdu

No comments:

Post a Comment