ആവശ്യമുള്ള മേളയുടെ പേര് സെലക്ട് ചെയ്ത് റിസള്‍ട്ട് കാണുക

കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം 2015 തലശ്ശേരിയില്‍ സമാപിച്ചു കണ്ണൂര്‍ റവന്യൂജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപനസമ്മേളനം തലശ്ശേരി ഡിവൈ.എസ്.പി. ഷാജുപോള്‍ ഉദ്ഘാടനംചെയ്തു. തലശ്ശേരി സൗത്ത് എ.ഇ.ഒ. പി.പി.സനകന്‍ അധ്യക്ഷതവഹിച്ചു. ഡി.ഡി.ഇ. ഇ.വസന്തന്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ.അബ്ദുള്‍ലത്തീഫ്, ഡെന്നി ജോണ്‍, അഡ്വ. കെ.സി.രഘുനാഥന്‍, കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്രണ്ണന്‍ എച്ച്.എസ്.എസ്സില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി നോര്‍ത്ത് എ.ഇ.ഒ. എന്‍.ഫല്‍ഗുനന്‍ സ്വാഗതവും വി.പ്രസാദ് നന്ദിയും പറഞ്ഞു. 

ശാസ്‌ത്രോത്സവം തലശ്ശേരി നോര്‍ത്ത് ,പാനൂര്‍, പയ്യന്നൂര്‍, ഇരിട്ടി, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലകള്‍ ചാമ്പ്യന്മാര്‍ 

തലശ്ശേരിയില്‍ രണ്ടുദിവസമായി നടന്ന കണ്ണൂര്‍ റവന്യൂജില്ലാ ശാസ്‌ത്രോത്സവത്തില്‍ തലശ്ശേരി നോര്‍ത്ത്, പാനൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലകള്‍ ചാമ്പ്യന്‍മാരായി. ശാസ്ത്രമേളയില്‍ 172 പോയന്റ് നേടി തലശ്ശേരി നോര്‍ത്ത് ചാമ്പ്യന്‍മാരായി. 158 പോയന്റ് നേടി മാടായി, 150 പോയന്റ് നേടി മട്ടന്നൂര്‍ ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.

പ്രവൃത്തിപരിചയമേളയില്‍ കണ്ണൂര്‍ നോര്‍ത്ത് ചാമ്പ്യന്‍മാരായി. മാടായി, തളിപ്പറമ്പ് നോര്‍ത്ത് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ഗണിതശാസ്ത്രമേളയില്‍ 275 പോയന്റ് നേടി പാനൂര്‍ ഉപജില്ല ചാമ്പ്യന്‍മാരായി. തലശ്ശേരി നോര്‍ത്ത് 260, പയ്യന്നൂര്‍ 254 എന്നിങ്ങനെ പോയന്റ് നേടി രണ്ടും മൂന്നും സ്ഥാനത്തെത്തി.
സാമൂഹിക ശാസ്ത്രമേളയില്‍ 198 പോയന്റ് നേടി പയ്യന്നൂര്‍ ചാമ്പ്യന്‍മാരായി. തലശ്ശേരി നോര്‍ത്ത് 166, മാടായി 157 എന്നിങ്ങനെ പോയന്റുകള്‍ നേടി. ഐ.ടി.മേളയില്‍ ഇരിട്ടി 113 പോയന്റ് നേടി ചാമ്പ്യന്‍മാരായി. കൂത്തുപറമ്പ് 88, പാനൂര്‍ 73 എന്നിങ്ങനെ പോയന്റ് നേടി.
എല്‍.പി., യു.പി, ഹൈസ്‌കൂള്‍, എച്ച്.എസ്.എസ്. വിഭാഗങ്ങളില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയ ഉപജില്ലകള്‍
സാമൂഹിക ശാസ്ത്രമേള എല്‍.പി: തലശ്ശേരി നോര്‍ത്ത് 44, മാടായി 41, ഇരിക്കൂര്‍ 37. യു.പി.വിഭാഗത്തില്‍ മട്ടന്നൂര്‍ 38, ഇരിക്കൂര്‍, കണ്ണൂര്‍സൗത്ത് 37, കണ്ണൂര്‍നോര്‍ത്ത് 35.
ഹൈസ്‌കൂള്‍: പയ്യന്നൂര്‍ 74, തളിപ്പറമ്പ് നോര്‍ത്ത് 60, ചൊക്ലി 74.
എച്ച്.എസ്.എസ്: പയ്യന്നൂര്‍ 63, തലശ്ശേരി നോര്‍ത്ത് 55, തളിപ്പറമ്പ് നോര്‍ത്ത് 54.
ഐ.ടിമേള: യു.പി. ഇരിട്ടി 24, തലശ്ശേരി നോര്‍ത്ത് 23, പാനൂര്‍ 21.
ഹൈസ്‌കൂള്‍:ഇരിട്ടി 50, പാനൂര്‍ 42, കൂത്തുപറമ്പ് 36.
എച്ച്.എസ്.എസ്:കൂത്തുപറമ്പ് 42, ഇരിട്ടി 39, തലശ്ശേരി സൗത്ത് 24.
ശാസ്ത്രമേള എല്‍.പി: മാടായി 38, തലശ്ശേരി നോര്‍ത്ത് 35, മട്ടന്നൂര്‍ 34.
യു.പി:മാടായി 54, മട്ടന്നൂര്‍ 53, കണ്ണൂര്‍ നോര്‍ത്ത് 48.
എച്ച്.എസ്:തലശ്ശേരി നോര്‍ത്ത് 55, പാനൂര്‍ 53, ചൊക്ലി 49.
എച്ച്.എസ്.എസ്: തളിപ്പറമ്പ് നോര്‍ത്ത്, തലശ്ശേരി നോര്‍ത്ത് 36, ഇരിട്ടി, പയ്യന്നൂര്‍ 33, തലശ്ശേരി സൗത്ത്, പാനൂര്‍, കൂത്തുപറമ്പ് 32.
ഗണിതശാസ്ത്രമേള എല്‍.പി:മട്ടന്നൂര്‍ 37, ഇരിട്ടി 33, പാപ്പിനിശ്ശേരി 32.
യു.പി: തലശ്ശേരി നോര്‍ത്ത് 46, മട്ടന്നൂര്‍ 43, കണ്ണൂര്‍ നോര്‍ത്ത് 42.
ഹൈസ്‌കൂള്‍: തലശ്ശേരി നോര്‍ത്ത് 118, പാനൂര്‍ 115, ചൊക്ലി 108
എച്ച്.എസ്.എസ്: പയ്യന്നൂര്‍ 111, പാനൂര്‍ 107, മട്ടന്നൂര്‍ 97.
പ്രവൃത്തിപരിചയമേള എല്‍.പി: കൂത്തുപറമ്പ്, തലശ്ശേരി നോര്‍ത്ത്, ചൊക്ലി.
യു.പി: കണ്ണൂര്‍നോര്‍ത്ത്, ചൊക്ലി, മാടായി
ഹൈസ്‌കൂള്‍: കണ്ണൂര്‍നോര്‍ത്ത്, തളിപ്പറമ്പ് നോര്‍ത്ത്, മാടായി.
എച്ച്.എസ്.എസ്: കണ്ണൂര്‍നോര്‍ത്ത്, മാടായി, ഇരിട്ടി
ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയ സ്‌കൂളുകള്‍:
ഗണിതശാസ്ത്രമേള യു.പി: ജി.എല്‍.പി. കാഞ്ഞിലേരി 18, തരുവണത്തെരു യു.പി. 16, ഫാത്തിമ യു.പി. കുടിയാന്‍മല 15.
യു.പി:മമ്പറം യു.പി 20, കൂടാളി എച്ച്.എസ്.എസ് 18, എ.കെ.ജി. പെരളശ്ശേരി 16.
എച്ച്.എസ്: മമ്പറം എച്ച്.എസ്.എസ്. 89, രാജീവ്ഗാന്ധി മൊകേരി 83, രാമവിലാസം ചൊക്ലി 62.
എച്ച്.എസ്.എസ്: മമ്പറം എച്ച്.എസ്.എസ് 64, രാജീവ്ഗാന്ധി 61, ജി.എച്ച്.എസ്.എസ്. മാതമംഗലം 53.
ശാസ്ത്രമേള എല്‍.പി: കാനാട് എല്‍.പി. 19, ചമ്പാട് എല്‍.പി. 16, കതിരൂര്‍ മുസ്ലിം എല്‍.പി, ജി.എല്‍.പി. ചെറുകുന്ന് കാടാങ്കുനി യു.പി. 15.
യു.പി: കൂടാളി എച്ച്.എസ്.എസ്. 23, ജി.എച്ച്.എസ്.എസ്. മയ്യില്‍ 19, ജി.വി.യു.പി. പുറച്ചേരി 15.
എച്ച്.എസ്: മമ്പറം എച്ച്.എസ്.എസ്. 36, രാജീവ്ഗാന്ധി 32, ചോതാവൂര്‍ എച്ച്.എസ്.എസ്. 20.
എച്ച്.എസ്.എസ്: രാജീവ്ഗാന്ധി മൊകേരി 31, മമ്പറം എച്ച്.എസ്.എസ്. 26, സെന്റ്‌സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ്. വെളിമാനം 16.



            കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തലശ്ശേരിയില്‍ തുടക്കമായി. ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ. ഇ.വസന്തന്‍ അധ്യക്ഷതവഹിച്ചു. സി.എം.ബാലകൃഷ്ണന്‍, കെ.പി.വാസു, കെ.എം.കൃഷ്ണദാസ്, ശശിധരന്‍ കുനിയില്‍, സി.പി.കമലാക്ഷന്‍, എം.പി.വനജ, വിനേഷ്‌കുമാര്‍ കല്ലി, വി.സുമേശന്‍, സിബി കെ.ദയാനന്ദന്‍, ടി.നേപിയര്‍, കെ.മുസ്തഫ, ബെന്നി ഫ്രാന്‍സിസ്, വി.ജെ.ലില്ലി, ഡി.ഇ.ഒ. കെ.കെ.ശോഭന, സി.ഷര്‍ഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. 
തലശ്ശേരിയിലെ ഏഴ് സ്‌കൂളുകളിലായാണ് ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹികശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി. മേളകള്‍. 13-ന് സമാപിക്കും. 


          2015 നവംബര്‍ 11, 12 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ഛിരുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ ശാസ്ത്രോത്സവം 2015-16, നവബര്‍ 12, 13 തീയതികളിലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു. മേളയുടെ രജിസ്ട്രേഷന്‍ 11.11.2015 ബുധനാഴ്ച തലശ്ശേരി ബി ഇ എം പി ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ വെച്ച് നടക്കും









No comments:

Post a Comment