അടിയന്തിര അറിയിപ്പ് 

കലാരംഗങ്ങളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള 2017 -18 വർഷത്തെ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. 2017 -18  വർഷം കഥകളി ,ഓട്ടൻതുള്ളൽ ,ഭരതനാട്യം ,കുച്ചുപ്പുടി ,മോഹിനിയാട്ടം ,നാടോടിനൃത്തം ,എന്നീ ഇനങ്ങളിൽ സ്കൂൾ കലോത്സവത്തിൽ സബ്ജില്ലാ തലത്തിൽ മത്സരിക്കുകയും ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും ,കുടുംബവാർഷികവരുമാനം 75000/ രൂപയിൽ താഴെയുള്ളവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ് . 10000 /- രൂപയാണ് സർക്കാർ അനുവദിക്കുന്ന ധനസഹായം . 12/ 03/ 2018  നകം നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസ് കണ്ണൂരിൽ ലഭിക്കേണ്ടതാണ് . വരുമാന സർട്ടിഫിക്കറ്റ് ,ജില്ലാതലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ കൂടി പ്രൊഫോര്മയോടൊപ്പം സമർപ്പിക്കേണ്ടതാണ് .അപേക്ഷിക്കേണ്ട മാതൃകാഫോറം www.ddekannur.in എന്ന ബ്ലോഗ്ഗിൽ ലഭ്യമാണ് .
2017 -18 വര്ഷത്തെ പ്ലാൻ ഫണ്ട് പ്രകാരം തുക വകയിരുത്തിയതിനാൽ അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റും അനുബന്ധരേഖകളും നിശ്ചിത സമയത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പ് വരുത്തേണ്ടതാണ് . 


No comments:

Post a Comment