സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യഇൻഷ്വറൻസ് പദ്ധതി (MEDISEP)
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (MEDISEP) നടപ്പിലാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.
പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചുള്ള വിവരശേഖരണമാണ് ഇപ്പോൾ ആരംഭിച്ചത്. ഇതനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച് ധനകാര്യ വകുപ്പ് തയാറാക്കുന്ന ഡാറ്റാ ബേസിലേക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ബന്ധപ്പെട്ട മേധാവികൾക്ക് ധനകാര്യവകുപ്പ് നിർദേശം നൽകി. സ്പാര്‍ക്ക് നിലവിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും നേരിട്ടും മറ്റ് പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ Pensioners Information Management System (PIMS) ന്‍റെ ഡാറ്റാ ബേസില്‍ നിന്നും ട്രഷറി ഡയറക്ടറേറ്റും ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവരുടെ ജീവനക്കാരില്‍ നിന്നും Annexure-1 ഉപയോഗിച്ച് ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും വിവരങ്ങള്‍ ശേഖരിച്ച് അത് നിശ്ചിത മാതൃകയില്‍ നല്‍കിയിട്ടുള്ള എക്സല്‍ ഫയലില്‍ ക്രോഡീകരിച്ച് ധനകാര്യ(ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്) വകുപ്പ് ആവശ്യപ്പെടുമ്പോള്‍ അപ് ലോഡ് ചെയ്യേണ്ടതായി വരും. ഇതു പോലെ ഇവരുടെ പെന്‍ഷന്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ Annexure-2 ആണ് ഉപയോഗിക്കേണ്ടത്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും അവരുടെ ജീവനക്കാരില്‍ നിന്നും Annexure-1 ഉപയോഗിച്ച് ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും വിവരങ്ങള്‍ ശേഖരിച്ച് അത് നിശ്ചിത മാതൃകയില്‍ നല്‍കിയിട്ടുള്ള എക്സല്‍ ഫയലില്‍ ക്രോഡീകരിച്ച് ധനകാര്യ(ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്) വകുപ്പ് ആവശ്യപ്പെടുമ്പോള്‍ അപ് ലോഡ് ചെയ്യേണ്ടതായി വരും. ഇതു പോലെ ഇവരുടെ പെന്‍ഷന്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ Annexure-2 ആണ് ഉപയോഗിക്കേണ്ടത്.
ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്www.medisep.kerala.gov.in എന്ന വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട് ഗുണഭോക്താക്കള്‍ക്ക് അതില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമായി.
കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍.Downloads |
Health Insurance For State Govt Employees-Online Entry Website |
Employee Registration-User Manual |
Employee User Manual |
Health Insurance -Circular |
MEDiSEP Frequently Asked Questions |
Registration Details
ന്യൂ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ എംപ്ലോയീസ് എന്നത് സെലക്ട് ചെയ്യുക സ്പാർക്കിൽ നിന്നും ലഭിക്കുന്ന PEN നമ്പർ നൽകിയതിനുശേഷം സ്പാർക്കിൽ നൽകിയിരിക്കുന്ന ജനനത്തീയതി രേഖപ്പെടുത്തുക continue എന്ന ബട്ടൻ അമർത്തുക അതിനുശേഷം ലഭിക്കുന്ന സ്ക്രീനിൽ മൊബൈൽ നമ്പർ രേഖപ്പെടുത്തി കണ്ടിന്യൂ ചെയ്താൽ രജിസ്റ്റർ ചെയ്തു കൊണ്ടുള്ള രജിസ്ട്രേഷൻ നമ്പർ അടങ്ങിയ ജാലികം ലഭിക്കുന്നതാണ്.
അതിൽ ഏറ്റവും താഴെയായി കാണുന്ന എഡിറ്റ് ഓപ്ഷൻ എസ് എന്ന് കൊടുത്തതിനുശേഷം മുകൾഭാഗത്തെ ഡീറ്റെയിൽസ് എന്തെങ്കിലും തരത്തിലുള്ള ഭേദഗതി ആവശ്യമുണ്ടെങ്കിൽ ആയത് രേഖപ്പെടുത്തുക തുടർന്ന് സേവ് ഐക്കണിൽ ക്ലിക്ക് ചെയ്യുക തുടർന്ന് പ്രൊസീഡ് ഐക്കൺ ക്ലിക്ക് ചെയ്യുക. ദയവായി ശ്രദ്ധിക്കുക ഇപ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതില്ല ( ഫോട്ടോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുന്നത് മൂലം വിവരങ്ങൾ ശരിയായി രേഖപ്പെടുത്തുന്നില്ല ഫോട്ടോ അപ്‌ലോഡ് ആവുന്നില്ല അതിനാൽ തൽക്കാലം ഈ ഓപ്ഷൻ ഒഴിവാക്കുക), തുടർന്നു കാണുന്ന ജാലികയിൽ depent എന്ന വിഭാഗത്തിൽ add a new എന്ന ഐക്കൺ പ്രസ് ചെയ്തതിനുശേഷം ലഭിക്കുന്ന ജാലികയിൽ ഭാര്യ മക്കൾ രക്ഷകർത്താക്കൾ എന്നീ ക്രമത്തിൽ വിവരങ്ങൾ രേഖപ്പെടുത്തുക ( ഈ വിഭാഗത്തിലുള്ള ഡീറ്റെയിൽസ് സമർപ്പിക്കുന്ന തിലേക്ക് അവരുടെ ആധാർ കാർഡ് ഐഡൻറിറ്റി കാർഡ് എന്നിവ കരുതേണ്ടതാണ്) തുടർന്ന് സേവ് പ്രോസീഡ് എന്നീ ഐക്കണുകൾ ക്ലിക്ക് ചെയ്യുക.
ഫോട്ടോ അപ് ലോഡ് ആവുന്നതിനുള്ള പ്രോബ്ലം സോൾവ് ആയതിനുശേഷം രജിസ്ട്രേഷൻ പൂർണമായും പൂർത്തിയാക്കാം.
കടപ്പാട് .. www.ghssmuttam.blogspot.in
കടപ്പാട് .. www.ghssmuttam.blogspot.in
No comments:
Post a Comment