കെ.ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2019 നവംബറിൽ നടത്തിയ കെ.ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ്‌സൈറ്റായ www.pareekhabhavan.gov.in ലും www.ktet.kerala.gov.in ലും ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 111015 പേർ പരീക്ഷയെഴുതിയതിൽ 26052 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു. ആകെ വിജയശതമാനം 23.47 ശതമാനം. വിജയിച്ചവർ വിജ്ഞാപനം പ്രകാരമുളള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അസൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.

No comments:

Post a Comment