പങ്കാളിത്ത പെൻഷൻ പുനഃപരിശോധന: ചോദ്യാവലി പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിന് നിയമിക്കപ്പെട്ടിട്ടുള്ള പെൻഷൻ പുനഃപരിശോധന സമിതി ജീവനക്കാരിൽ നിന്നും, സർവീസ് സംഘടനകളിൽ നിന്നും, പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആരാഞ്ഞ് ചോദ്യാവലി പ്രസിദ്ധീകരിച്ചു.  ധനകാര്യവകുപ്പിന്റെ www.finance.kerala.gov.in ൽ ലഭ്യമായ ചോദ്യാവലി പൂരിപ്പിച്ച് മാർച്ച് ഏഴിനകം ശ്രീകാര്യം ചാവടിമുക്കിലെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതിയുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.

No comments:

Post a Comment