പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഡി.എൽ.എഡ് 2025-2027 വർഷത്തെ ദ്വിവത്സര കോഴ്സിലേക്കുളള ഗവൺമെന്റ് വിഭാഗം പ്രവേശനത്തിന്റെ അഭിമുഖവും തെരഞ്ഞെടുപ്പും 2025 സപ്തംബര്‍ 18,19 തിയ്യതികളില്‍ ഗവ.ടി.ടി.ഐ (മെൻ) കണ്ണൂർ ഹാളിൽ വെച്ച് നടത്തുന്നു.
ഡി എല്‍ എഡ് 2025-27 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്പട്ടിക ചുവടെ ചേര്‍ക്കുന്നു.👇
1. സയന്‍സ് ( ഗവ ). ...click here .........
2. കൊമേഴ്സ് ( ഗവ ). ......click here ........
3. ഹുമാനിറ്റീസ് ( ഗവ ). ......click here ........
തിയ്യതി |
വിഷയം |
2025 സപ്തംബര്‍ 18 രാവിലെ 8 മണി |
ഗവ: സയന്സ് |
2025 സപ്തംബര്‍ 18 രാവിലെ 11 മണി |
ഗവ:കൊമേഴ്സ് |
2025 സപ്തംബര്‍ 19 രാവിലെ 8 മണി |
ഗവ: ഹുമാനിറ്റീസ് |
ഹാജരാക്കേണ്ട രേഖകള്‍
1. എസ് എസ് എൽ സി ബുക്ക്/കാർഡ്
2. ഹയർ സെക്കണ്ടറി / പ്രീ-ഡിഗ്രി/തത്തുല്യമായി അംഗീകരിച്ച പരീക്ഷയുടെ ഒറിജിനല്‍ മാർക്ക് ലിസ്റ്റ്/ NIOS പാസ്സായവരുടെ തുല്യത സര്ട്ടിഫിക്കറ്റ് ( Equivalency certificate)
3. അവസാനം പഠിച്ച സ്ഥാപനത്തിൽ നിന്നുളള വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) (ഷുവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നിര്‍ബന്ധമായും ടി സി ഹജരാക്കേണ്ടതാണ്.)
4. സ്വഭാവ സർട്ടിഫിക്കറ്റ്.
5. കമ്മ്യുണിറ്റി സര്ട്ടിഫിക്കറ്റ് (സംവരണാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ)
6. ജവാന്റെ/വിമുക്തഭടന്റെ ആശ്രിതനാണെന്ന് തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്.
7. ഇക്കോണോമിക്കലി വീക്കർ സെക്ഷന്‍ തെളിയിക്കുന്ന (EWC Certificate) സർട്ടിഫിക്കറ്റ്.
8. ഭിന്നശേഷിക്കാരായവർ അവരവരുടെ ജി.ഒ(എം.എസ്) 31/81/ജി.എഡ്യൂ തീയതി 27.02.1981) പ്രകാരം സർക്കാർ നിർദ്ദേശിച്ച വൈകല്യത്തിന്റെ തീവ്രത (ശതമാനം) കാണിക്കുന്ന സർട്ടിഫിക്കറ്റ്.
9. എൻ.സി.സി. സർട്ടിഫിക്കറ്റ്.
10. നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (സംവരണാടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണെങ്കിൽ)
11 .ഇന്റര്വ്യു മെമ്മോ
ഈ കോഴ്സിന് സീറ്റുകൾ പരിമിതവും യോഗ്യരായവർ ഏറെയുളളതുമായ സാഹചര്യത്തിൽ നിശ്ചയിച്ചു നൽകിയിട്ടുളള സമയത്ത് ഹാജരാകാത്ത പക്ഷം തൊട്ടടുത്തയാളെ പരിഗണിക്കുന്നതും അവസരം നഷ്ടപ്പെടുന്നതുമാണ്. ഇക്കാര്യത്തിൽ പുന:പരിശോധന നടത്തുന്നതല്ല. അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളും അസ്സൽ രേഖകളും തമ്മിൽ ഏതെങ്കിലും വ്യത്യാസം കാണുന്നപക്ഷം പ്രവേശനം റദ്ദാക്കുന്നതായിരിക്കും. അസ്സൽ രേഖകളുടെ സമർപ്പണത്തിന് മറ്റൊരവസരം നൽകുന്നതല്ല.തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം തൽസമയം തന്നെ നിശ്ചിത ഫീസ് ഒടുക്കി അന്നേ ദിവസം തന്നെ പ്രവേശനം നേടേണ്ടതാണ്. അപേക്ഷിച്ച എല്ലാവരെയും അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. സീറ്റുകൾ പരിമിതമായതിനാൽ പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രകാരമുളള കുട്ടികളെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ ഇന്റർവ്യു അവസാനിക്കുന്നതായിരിക്കും.
# ഇന്റര്വ്യു മെമ്മോ തപാല്‍ മുഖേന അയക്കുന്നതാണ്.ലഭിക്കാത്തപക്ഷം പോസ്റ്റ് ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ലഭ്യത ഉറപ്പുവരുത്തെണ്ടതാണ്.
# അസ്സൽ രേഖകളുടെ സമർപ്പണത്തിന് മറ്റൊരവസരം നൽകുന്നതല്ല.
ഫോണ്‍ : 0497 2 705149
No comments:
Post a Comment