സ്കൂള്‍  കലോത്സവത്തിന്റെ ബാക്കിപത്രം: അഞ്ച് നാള്‍ നീണ്ടുനിന്ന ജില്ലാ സ്കൂള്‍  കലോത്സവം  ഭംഗിയായി കഴിഞ്ഞു എന്ന് സംഘാടകരുടെ ഭാഗത്ത്നിന്ന് സമാധാനിക്കുമ്പോഴും, സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടാതെപോയ കുട്ടികളും അവരുടെ രക്ഷിതാക്കളും, സഹപാഠികളും, നാട്ടുകാരുമായ പതിനായിരങ്ങളുടെ ഹൃദയത്തില്‍ ബാക്കിയാക്കിയിട്ടുണ്ടാവുക ഏറെ മുറിവുകളും സ്പര്‍ദ്ധയും പരസ്പരവിശ്വാസമില്ലായ്മയുമായിരിക്കും. 15 ഉപജില്ലകളില്‍ നിന്നായി ഓരോ ഇനത്തിനും അപ്പീലടക്കം പങ്കെടുത്തത് ശരാശരി 20 ടീമുകള് . ഒന്നാം സ്ഥാനം കിട്ടാത്തവരെല്ലാം കരച്ചിലായി,കുറ്റം പറച്ചിലായി,ബഹളം വെക്കലായി, ജഡ്ജസിനെ കയ്യേറ്റം ചെയ്യലായി. ചില ടീമുകളുടെ കൂടെ പരിപാടി അലങ്കോലപ്പെടുത്താന്‍ മുന്‍പന്തിയില്‍ നിന്നത് ഗുരുക്കന്‍മാരും. ഏറ്റുപിടിക്കാന്‍ മാധ്യമങ്ങളും. 40ലക്ഷത്തിലധികം സ്കൂള്‍ കുട്ടികളുള്ള കേരളത്തില്‍ സംസ്ഥാന തലത്തിലെത്തുന്നവരോ കേവലം ആയിരങ്ങള്‍. അവശേഷിക്കുന്നവരുടെ മനസിലുണ്ടാക്കുന്നതോ വൈരവും. ഇത്രയധികം മനുഷ്യാധ്വാനവും സമ്പത്തും ചെലവഴിച്ചും പഠനം നഷ്ടപ്പെടുത്തിയും ഇതാണോ നാം നേടിയെടുക്കേണ്ടത്?



  




No comments:

Post a Comment