കണ്ണുര്‍ റവന്യൂ ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം 
സ്റ്റേജിത മത്സങ്ങള്‍ തശ്ശേരിയില്‍മാപിച്ചു. മുഴുവന്‍ മത്സരഫങ്ങും പ്രിദ്ിച്ച


                
        ണ്ണുര്‍ റവന്യൂ ജില്ലാ കേരള സ്ക്കൂള്‍ കലോത്സവം    രചനാ മത്സരങ്ങള്‍ ഇന്ന്  (2014 ഡിസംബര്‍ 4 വ്യാഴാഴ്ച ) ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ഗവ.  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, ബി.ഇ.എം.പി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തലശ്ശേരി എന്നീ വിദ്യാലയങ്ങളിലും ബാന്‍റ് മേളം തലശ്ശേരി  സ്റ്റേഡിയം ഗ്രൗണ്ടിലും ആരംഭിച്ചു.  

            കലോത്സവത്തിന്‍റെ ലോഗോ ഇന്നലെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ ദിനേശന്‍ മഠത്തില്‍ പ്രസ് ഫോറം വൈസ് പ്രസിഡണ്ട് ശ്രീ. എം. പി ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. രചനാ മത്സരങ്ങളും ബാന്‍റ് മേളവും 2014 ഡിസംബര്‍ 4  നും മറ്റ് മത്സരങ്ങള്‍ ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കേന്ദ്രീകരിച്ചുമാണ് നടക്കുന്നത്.  

                       അറബിക് രചനാ മത്സരങ്ങള്‍ തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലും ചിത്രരചന, ഹിന്ദി രചനാമത്സരങ്ങള്‍ ഗവ. ബ്രണ്ണന്‍ സ്ക്കൂളിലും സംസ്കൃതം, ഇംഗ്ലീഷ് രചനാ മത്സരങ്ങള്‍ ബി ഇ എം പി സ്ക്കൂളിലും മലയാളം, ഉര്‍ദു രചനാ മത്സരങ്ങള്‍ സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് സ്ക്കൂളിലും നടക്കും. ഹൈസ്ക്കൂള്‍ വിഭാഗം ബാന്‍റ് മേളം രാവിലെ 10 നും ഹയര്‍ സെക്കണ്ടറി വിഭാഗം ബാന്‍റ് മേളം രാവിലെ 12 നും തലശ്ശേരി സ്റ്റേഡിയത്തില്‍ നടക്കും. മത്സരാര്‍ത്ഥികള്‍ രാവിലെ 9.30 ന് മുമ്പ് പ്രധാനാദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റുമായി മത്സര കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.        
    
                            
             കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ഹാജരാക്കേണ്ട തിരിച്ചറിയല്‍ കാര്‍ഡിന്‍റെ മാതൃക ചുവടെ കൊടുത്തിരിക്കുന്നു. തിരിച്ചറിയല്‍ കാര്‍ഡിലും അതില്‍ പതിച്ച ഫോട്ടോയിലും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ മേലൊപ്പ് പതിച്ചു തന്നെ മത്സര ദിവസം ഹാജരാക്കേണ്ടതാണ്
2014-2015 വര്‍ഷത്തെ കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന് വിധികര്‍ത്താക്കളായി പരിഗണിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിക്കുന്നു2014 ഡിസംബര്‍ 29,30,31, 2015 ജനുവരി 1 എന്നീ തീയതികളില്‍ തലശ്ശേരിയില്‍ വെച്ച് നടക്കുന്ന കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ വിധി നിര്‍ണ്ണയം നടത്തുന്നതിനായി യോഗ്യര്യരും, പരിചയ സമ്പന്നരും ആയ വിധികര്‍ത്താക്ക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകര്‍ അവരവരുടെ  യോഗ്യതയും , പരിചയ സമ്പന്നതയും തെളിയിക്കുന്ന ബയോഡാറ്റ 05/12/2014 നു മുമ്പായി ഈ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.അവസാന തിയതി : 05-12-2014    

No comments:

Post a Comment