വകുപ്പ്തല പ്രൊമോഷന് കമ്മറ്റി (ഡി.പി.സി)-ഹയര്‍/ലോവര്‍
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്ക്കൂള്/ ട്രെയിനിങ് സ്ക്കൂള് പ്രധാനാദ്ധ്യാപകര്‍/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുതല്‍ അഡീഷണല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വരെയുള്ള ടീച്ചിങ്ങ് വിഭാഗം തസ്തികകളിലേക്കും സീനിയര്‍ സൂപ്രണ്ട്, നൂണ്‍ഫീഡിങ്ങ് സൂപ്പര്‍വൈസര്‍ മുതല്‍ ടെക്സ്റ്റ് ബുക്ക് ഓഫീസര്‍ വരെയുള്ള മിനിസ്ടീരിയല്‍ വിഭാഗം തസ്തികകളിലേക്കും ഉദ്യോഗക്കയറ്റം നല്കുന്നതിനായുള്ള വകുപ്പ്തല പ്രൊമോഷന് കമ്മറ്റി (ഡി.പി.സി) കൂടി സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിലേക്കായി ഹെഡ്ക്ലാര്‍ക്ക് മുതല്‍ സീനിയര്‍ അഡ് മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വരെയുള്ള മിനിസ്ടീരിയല്‍ ജീവനക്കാരുടേയുംഎച്ച്.എസ്.എ മുതല്‍ ജോയന്റ് ഡയറക്ടര്‍ വരെയുള്ള ടീച്ചിങ്ങ് വിഭാഗം ജീവനക്കാരുടേയും 'കോണ്‍ ഫിഡന്ഷ്യല് റിപ്പോര്‍ട്ടുകള്‍' സ്വയം വിലയിരുത്തല്‍ റിപ്പോര്‍ട്ട് സഹിതം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് 15/01/2015 നുള്ളില്‍ വിദ്യാഭ്യാസ ഉപ ഡയക്ടര്‍മാര്‍ മുഖാന്തിരം സമര്‍പ്പിക്കണമെന്ന് സര്‍ക്കുലര്‍. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വകുപ്പ്തല പരീക്ഷാ യോഗ്യത-ഒഴിവാക്കല്‍ 6 മാസത്തേക്കു നീട്ടി
50 വയസ് തികഞ്ഞ ഗവ. ഹൈസ്ക്കൂള് അദ്ധ്യാപകരെ ഹെഡ് മാസ്റ്റര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രൊമോഷന് ലഭിക്കുന്നതിന് വകുപ്പ്തല പരീക്ഷ പാസാകണമെന്ന നിബന്ധനയില്‍നിന്നും ആറ് മാസത്തേക്ക് കൂടി ഒഴിവാക്കിക്കൊണ്ട് ഉത്തരവ്
ഉത്തരവ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ആര് എം എസ് എ - സ്ക്കൂളുകള്‍ക്കുള്ള ഫണ്ട് നിര്‍ദ്ദേശങ്ങള്‍:
അമ്പതിയെട്ടാം സംസ്ഥാന സ്കൂള്‍ കായികമേള സമാപിച്ചു
കിരീടം കാത്ത് എറണാകുളവും സെന്റ് ജോര്‍ജും
തിരുവനന്തപുരം: എറണാകുളവും കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളും സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കിരീടം കാത്തു. കോതമംഗലം സ്കൂളുകളായ സെന്റ് ജോര്‍ജിന്റെയും മാര്‍ ബേസിലിന്റെയും കരുത്തില്‍ 289 പോയിന്റ് നേടിയാണ് എറണാകുളം ഓവറോള്‍ ചാമ്പ്യന്മാരായത്. അതേസമയം ഒരൊറ്റ പോയിന്റിന്റെ വ്യത്യാസത്തില്‍ മാര്‍ ബേസിലിനെ പിന്തള്ളിയാണ് സെന്റ് ജോര്‍ജിന്റെ മൊട്ടക്കുട്ടികള് ഒന്‍പതാം കിരീടത്തില്‍ മുത്തമിട്ടത്. സെന്റ് ജോര്‍ജിന് 83 ഉം മാര്‍ ബേസിലിന് 82 പോയിന്റാണുള്ളത്. കഴിഞ്ഞ വര്‍ഷം പത്ത് പോയിന്റിന്റെ വ്യത്യാസത്തിലാണ് സെന്റ് ജോര്‍ജ് കിരീടം ചൂടിയത്.
ഓവറോള്‍ കിരീടത്തിനായി എറണാകുളത്തിന് വെല്ലുവിളിയേ ഉണ്ടായില്ല. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിനേക്കാള്‍ 99 പോയിന്റിന്റെ ലീഡുണ്ടവര്ക്ക്. 190 പോയിന്റാണ് പാലക്കാട് നേടിയത്. 156 പോയിന്റുമായി കോഴിക്കോട് മൂന്നാമതെത്തി.
എറണാകുളം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 181 പോയിന്റുമായി മേല്‍ക്കൈ നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടാണ് വിജയിച്ചത്. 130 പോയിന്റാണ് പെണ്‍കുട്ടികള്‍ കോഴിക്കോടിന് നേടിക്കൊടുത്തത്. 108 പോയിന്റുമായി എറണാകുളം രണ്ടാമതെത്തി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 92 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്.
ആദ്യ മൂന്ന് ദിവസവും മാര്‍ ബേസിലും പറളി സ്കൂളും തമ്മിലായിരുന്നു മികച്ച സ്കൂളിനുവേണ്ടിയുള്ള പോരാട്ടം. എന്നാല്‍, അവസാന ദിനം ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ ഉജ്വല കുതിപ്പ് നടത്തിയ സെന്റ് ജോര്‍ജ് ഒന്നാം സ്ഥാനം പിടിക്കുകയായിരുന്നു. അവസാന വ്യക്തിഗത ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ലീഡ് വിടാതെ പിടിച്ചാണ് സെന്റ് ജോര്‍ജ് കിരീടം നേടിയത്. മാര്‍ബേസിലിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്ന പറളി സ്കൂള്‍ അവസാന ദിനം പിന്നാക്കം പോയി. 75 പോയിന്റോടെ അവര്‍ മൂന്നാമതായി. പാലക്കാടിന്റെ തന്നെ കുമരംപുത്തൂര്‍ സ്കൂള്‍ 59 പോയിന്റുമായി നാലാമതായി.

CURRENT STATUS
No comments:
Post a Comment