കണ്ണൂര്‍ ജില്ലയില്‍ 2015-16 വര്‍ഷത്തില്‍ ഒഴിവു വരുന്ന ഗവ. പ്രമറി സ്ക്കൂള്‍ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് അരഹരായ ഗവ. ഹൈസ്ക്കൂള്‍/ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകരുടെ താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് തയാറാക്കുന്നതിനു വേണ്ടി നിശ്ചിത മാതൃകയിലുള്ള അപേക്ഷ ക്ഷണിക്കുന്നു. 25/03/2015 നു മുമ്പ് ഈ ഓഫീസില്‍ ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥന്‍ മുഖാന്തിരം എത്തിക്കേണ്ടതാണ്
                   സര്‍ക്കുലര്‍                                    അപേക്ഷാ ഫോറത്തിന്‍റെ മാതൃക





പൊതുവിദ്യാഭ്യാസ വകുപ്പില്‍ 01/01/2014 മുതല്‍ ഉണ്ടായിട്ടുള്ളതും 2015 ല്‍ പ്രതീക്ഷിക്കുന്നതുമായ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ പ്രൊമോഷന്‍ ലഭികാന്‍ സാധ്യതയുള്ളതുമായ ക്ലാര്‍ക്കുമാരുടെ (എല്‍ ഡി) സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. 
അപാകതയുണ്ടെങ്കില്‍ അതാത് ഓഫീസ് മേധാവി മുഖാന്തിരം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും അറിയിപ്പ്. സാധ്യതാ പട്ടികയും സര്‍ക്കുലറും കാണുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക 


കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി ക്ലാര്‍ക്ക്/ എല്‍ ഡി ടൈപ്പിസ്റ്റ് തസ്തികകളിലുണ്ടാവുന്ന 10 ശതമാനം ഒഴിവുകളിലേക്ക് ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസിലുള്ള ഓഫീസ് അറ്റന്‍റന്‍റ്, റിക്കാര്‍ഡ് അറ്റന്‍ഡര്‍ തസ്തികളിലുള്ള ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയുള്ള താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
        സീനിയോറിറ്റി ലിസ്റ്റിനെക്കുറിച്ച് പരാതിയുള്ളവര്‍ ആയത് 31/03/2015 നു മുമ്പായി രേഖാമൂലം സേവനപുസ്തകം സഹിതം  ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥന്‍ മുഖാന്തിരം ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.  നിശ്ചിത തീയതിക്കു ശേഷം  താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് സ്ഥിരീകരിക്കുന്നതാണ്.   ആയതിനു ശേഷം ലഭിക്കുന്ന പരാതികള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

കണ്ണുര്‍ ജില്ലയിലെ 2015-16 വര്‍ഷത്തേക്കുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ പൊതു സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഈ ഓഫീസില്‍ ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥ ന്‍റെ മേലൊപ്പ് സഹിതം 31/03/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.
സര്‍ക്കുലര്‍                                   അപേക്ഷാ ഫോറത്തിന്‍റെ മാതൃക
കണ്ണുര്‍ ജില്ലയില്‍ ഒരേ ഓഫീസില്‍ 5/ 3 വര്‍ഷം തുടര്‍ച്ചയായി സേവനം പൂര്‍ത്തിയാക്കിയ ക്ലാര്‍ക്ക്/ ടൈപ്പിസ്റ്റുമാരുടെ (01/01/2015 ന് 5 വര്‍ഷം)   സ്ഥലം മാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഈ ഓഫീസില്‍ ബന്ധപ്പെട്ട നിയന്ത്രണ ഉദ്യോഗസ്ഥ ന്‍റെ മേലൊപ്പ് സഹിതം 31/03/2015 ന്  മുമ്പായി ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്.
സര്‍ക്കുലര്‍                                   അപേക്ഷാ ഫോറത്തിന്‍റെ മാതൃക


No comments:

Post a Comment