സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രോഗ്രാം ചാര്‍ട്ട് കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന ചടങ്ങില്‍ എ.ഡി.പി.ഐ .ജെസി ജോസഫ് പ്രകാശനം ചെയ്തു. മുഖ്യവേദിയായ പോലീസ് മൈതാനി ഉള്‍പ്പെടെ 20 വേദികളിലാണ് കൗമാര കലോത്സവം അരങ്ങേറുന്നത്. നദികളുടെ പേരിലാണ് ഇത്തവണ വേദികള്‍ അറിയപ്പെടുന്നത്. നിള, കവ്വായി, പമ്പ, മയ്യഴി, ചാലിയാര്‍ തുടങ്ങിയ നദികളുടെ പേരിലാണ് വേദികള്‍.
232 ഇനങ്ങളിലായി 12,000 ത്തോളം പ്രതിഭകളാണ് ഇത്തവണ കണ്ണൂരിന്റെ മണ്ണില്‍ കലയുടെ വസന്തം തീര്‍ക്കാനെത്തുന്നത്. ഒരാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന കലാമാമാങ്കത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരിതെളിയിക്കുക. സമാപന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുക്കും.
ഗോത്രകലകളായ വട്ടം കളി, പുള്ളുവന്‍പാട്ട്, മംഗലംകളി തുടങ്ങിയവ ഉള്‍പ്പെടുത്തി സാംസ്‌ക്കാരിക സയാഹ്നങ്ങളും ഉണ്ടാകും. ഇതിനു പുറമെ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ വിജയികളായവരുടെ സംഘനൃത്തവും മാജിക്ക് ഷോയും ഉണ്ടാകും. പതിവില്‍ നിന്ന് വിഭിന്നമായി നാടന്‍പാട്ട്, വഞ്ചിപ്പാട്ട് തുടങ്ങിയ ഇനങ്ങളും ഇത്തവണ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
No comments:
Post a Comment