57 മത് കേരള സ്ക്കൂള്‍ കലോത്സവം 
2017 ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ 

                  57 മത് കേരള സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട പന്തല്‍ കാല്‍നാട്ട് കര്‍മ്മം 2016 ഡിസംബര്‍ 29 വ്യാഴാഴ്ച രാവിലെ 9.30 ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വെച്ച് ബഹു. തുറമുഖം - പുരാവസ്തു വകുപ്പു മന്ത്രി ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും.

                       കണ്ണൂര്‍ ജില്ലയിലെ വിവിധ വകുപ്പ് തലവന്‍മാരുടെ യോഗം 29.12.2016 വ്യാഴാഴ്ച രാവിലെ 10.30 കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. കെ.വി. മോഹന്‍കുമാര്‍ പങ്കെടുക്കും.

                       വിവിധ മാധ്യമ എഡിറ്റര്‍മാരുടെ യോഗം 29.12.2016 വ്യാഴാഴ്ച 12 മണിക്ക് കണ്ണൂര്‍ ശിക്ഷക്സദനില്‍ വെച്ച് നടക്കും

                വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗം 29.12.2016 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂര്‍ ശിക്ഷക്സദനില്‍ വെച്ച് നടക്കും.
              
                   No comments:

Post a Comment