57 മത് സംസ്ഥാന സ്‌ക്കൂള്‍ കലോത്‌സവത്തിന്‍റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം 2017 ജനുവരി 2 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിക്ക് സമീപമുള്ള ഭാരത് സ്‌ക്കൗട്ട്‌സ് ഗൈഡ്‌സ് ബില്‍ഡിങ്ങില്‍ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ കെ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുന്നു.  തുറമുഖ-പുരാവസ്തു വകുപ്പു മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ  ശ്രീ. രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കുന്നു. ഏവരുടെയും മഹനീയ സാന്നിദ്ധ്യം ക്ഷണിക്കുന്നു

No comments:

Post a Comment