ഹൃസ്വ ചലച്ചിത്രം സ്‌കൂളുകളിൽ പ്രദർശിപ്പിക്കാൻ അനുമതി

പരീക്ഷ മാറ്റിവച്ചു
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി), സ്‌കൂൾ വിദ്യാർഥികൾക്കായി 30ന് നടത്താനിരുന്ന സാമൂഹ്യശാസ്ത്ര പ്രതിഭാപരിപോഷണ പരിപാടി (സ്റ്റെപ്‌സ്) സബ്ജില്ലാതല പരീക്ഷ 2020 ജനുവരി നാലിലേക്ക് മാറ്റിയതായി എസ്.സി.ഇ.ആർ.ടി. ഡയറക്ടർ അറിയിച്ചു.
എയിഡഡ് സ്‌കൂളുകളിൽ 31.3.2019 വരെ നിയമിതരായവർക്ക് K - TET യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന ഇളവ് 2020 - 21 അദ്ധ്യയന വർഷാരംഭം വരെ ദീർഘിപ്പിച്ചുകൊണ്ടും  31.3.2019 വരെ നിയമിതരായവരിൽ പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ നിയമന അംഗീകാരം ലഭിക്കാത്തവർക്ക്‌ അംഗീകാരം നൽകുന്നതിനുള്ള അനുമതി നൽകിക്കൊണ്ടും സർക്കാർ ഉത്തരവായി.

കേരള സർക്കാറിന്റെ ഊർജ്ജ വകുപ്പിന്റെ കീഴിലുള്ള Energy Management Center ൻറെ ഊർജ്ജ സംരക്ഷണ പ്രചാരണ പരിപാടിയുടെ ഭാഗമായി നിർമ്മിച്ച 'അണയും മുൻപ്' ഹൃസ്വ ചലച്ചിത്രം സ്‌കൂളുകളിൽ പ്രദർശിപ്പിക്കാൻ DGE അനുമതി നൽകി.

No comments:

Post a Comment