എന്‍ സി സി/എന്‍ എസ് എസ്/എസ് പി സി യൂണിറ്റുകള്‍ക്ക് അവാര്‍ഡ്

ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പരിപാടികള്‍ സംഘടിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനം  ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സഹായിക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച മൂന്ന് എന്‍ എസ് എസ്/എന്‍ സി സി/എസ് പി സി യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 2018-19 വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. യൂണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നവംബര്‍ 22 ന് മുമ്പ് സമര്‍പ്പിക്കണം.    വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, എഫ് ബ്ലോക്ക്, കണ്ണൂര്‍.  ഫോണ്‍: 0497 2712255.

No comments:

Post a Comment