പുകയില വിമുക്ത വിദ്യാലയം

പുകയിലജന്യ രോഗങ്ങളാൽ ഓരോ സെക്കൻഡിലും ഒരു ഭാരതീയൻ മരിക്കുന്നതായി ഇത് സംബന്ധിച്ച കണക്കുകൾ  കണക്കുകൾ വ്യക്തമാക്കുന്നു. ലോകത്ത് വായിൽ അർബുദം ബാധിച്ചു മരിക്കുന്നവരിൽ 80% വും ഭാരതത്തിൽ നിന്നുള്ളവരാണ്. ലോകാരോഗ്യ സംഘടനയുടെ 2009 ലെ പഠനം പ്രകാരം ഭാരതത്തിൽ 15 വയസ്സിനു താഴെയുള്ളവരിൽ 14.6% പുകയില ഉപയോഗിക്കുന്നവരാണ്. ഇങ്ങനെ വലിയൊരു വിഭാഗം പുകയിലയുടെ ബലിയാടായി മാറുന്ന പുതുതലമുറയാണ് വളർന്നുവരുന്നത്. ഈ അവസ്ഥക്ക് വിരാമമിടേണ്ട കാലം അതിക്രമിച്ചു. വിദ്യാലയങ്ങളിലും പരിസരത്തും പുകയിലയുടെയും പുകയില ഉത്പന്നങ്ങളുടെയും ഉപയോഗവും വിൽപ്പനയും  തടയുന്നതിനും നിരുല്സാഹപ്പെടുതുന്നതിനും ഉള്ള പരിഷ്കരിച്ച മാർഗനിർദേശങ്ങൾ ചുവടെ.

No comments:

Post a Comment