മനുഷ്യാവകാശ ദിനം ആചരിക്കും

അന്തർദേശീയ മനുഷ്യാവകാശ ദിനം ഡിസംബർ പത്തിന് ആചരിക്കും. മനുഷ്യാവകാശ സംരക്ഷണത്തിനായി മനുഷ്യാവകാശം സംബന്ധിച്ച് സാക്ഷരത എല്ലവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

എല്ലാ ജില്ലാ കളക്ടർമാരും വകുപ്പുതലവൻമാരും പൊതുമേഖലാ/സ്വയംഭരണ മേഖല സ്ഥാപനങ്ങളിലെ തലവൻമാരും ഡിസംബർ പത്തിന് രാവിലെ 11ന് മനുഷ്യാവകാശ ദിനാ പ്രതിജ്ഞ ചൊല്ലാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അസംബ്ലി സമയത്ത് പ്രതിജ്ഞ ചൊല്ലണം. പ്രതിജ്ഞ ചുവടെ:

പ്രതിജ്ഞ

ഞാൻ ഭാരതത്തിന്റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിർവ്യാചമായ വിശ്വസ്തയും കൂറും പുലർത്തുമെന്നും ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി എന്റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തി കൊണ്ടോ, വാക്കു കൊണ്ടോ, എന്റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി സദാ പ്ര'തിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment