കെ-ടെറ്റ് ഫെബ്രുവരി 2020 പരീക്ഷയ്ക്ക് അപേക്ഷിച്ചവരിൽ നോട്ടിഫിക്കേഷൻ പ്രകാരമുളള ഫോട്ടോ അല്ലാതെ അപേക്ഷയിൽ ഉൾപ്പെടുത്തിപ്പോയവർക്ക് തിരുത്തുവാനുളള അവസരം ജനുവരി 18 മുതൽ 21 വരെ https:ktet.kerala.gov.in എന്ന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാകും. അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാ അപേക്ഷകരും ആപ്ലിക്കേഷൻ നമ്പറും, ആപ്ലിക്കേഷൻ ഐഡിയും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ജനുവരി 21ന് വൈകിട്ട് അഞ്ചു മണിക്കുളളിൽ അപേക്ഷയിൽ നൽകിയ വിവരങ്ങളും ഫോട്ടോയും നിർബന്ധമായും പരിശോധിക്കണം. നിർദ്ദിഷ്ട മാതൃകയിലുളള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷകന്റെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, മൊബൈൽ നമ്പർ എന്നിവയും തിരുത്താം.
No comments:
Post a Comment