കലകളിൽ ശോഭിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്കുള്ള ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

കലകളിൽ ശോഭിക്കുന്ന നിർധനരായ വിദ്യാർത്ഥികൾക്കുള്ള 2019 - 20 വർഷത്തെ ധന സഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2019 - 20 വർഷത്തിൽ കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ മാത്രം സ്‌കൂൾ കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ മത്സരിക്കുകയും ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യത നേടുകയും കുടുംബ വാർഷിക വരുമാനം 75000/- രൂപയിൽ താഴെയുള്ളവരുമായ പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. 22.1.2020 നകം നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷ DDE ഓഫിസിൽ ലഭ്യാമാക്കണം.

No comments:

Post a Comment