കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി VI, ജനുവരി ആറിന് രാവിലെ പത്ത് മണിക്ക് കണ്ണൂർ ജില്ലയിലെ മാടായി ഗവ: ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ സന്ദർശിക്കും. തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന ഹൈടെക് സ്‌കൂൾ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സർക്കാർ/എയിഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥി, അധ്യാപക പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ സ്വീകരിക്കും. താൽപര്യമുളളവർക്ക് അന്ന് കണ്ണൂർ, മാടായി ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഹാജരായി വിഷയം സംബന്ധിച്ച് അഭിപ്രായങ്ങൾ/നിർദ്ദേശങ്ങൾ സമിതി മുമ്പാകെ സമർപ്പിക്കാം.
No comments:
Post a Comment