കണ്ണൂര്‍ നോര്‍ത്തിന് കലാകിരീടം
മത്സരഫലങ്ങൾ
ജനറൽ
കണ്ണൂര്‍ റവന്യൂജില്ലാ കലോത്സവത്തില്‍ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ല ചാമ്പ്യന്‍മാര്‍. എതിരാളികളെ ബഹുദൂരം പിറകിലാക്കിയാണ് എച്ച്.എസ്. വിഭാഗത്തില്‍ 334 പോയിന്റും എച്ച്.എസ്.എസ്. വിഭാഗത്തില്‍ 373 പോയിന്റും നേടി കണ്ണൂര്‍ നോര്‍ത്ത് തിളക്കമാര്‍ന്ന വിജയം നേടിയത്.
സ്‌കൂളുകളില്‍ മൊകേരി രാജീവ്ഗാന്ധിസ്മാരക എച്ച്.എസ്.എസ്. ചാമ്പ്യന്‍ പട്ടമണിഞ്ഞു. എച്ച്.എസ്സില്‍ 139 പോയിന്റും എച്ച്.എസ്.എസ്സില്‍ 134 പോയിന്റും സ്‌കൂള്‍ നേടി.
യു.പി. വിഭാഗത്തില്‍ മാടായി ഉപജില്ലയാണ് ജേതാക്കള്‍ (148 പോയിന്റ്). യു.പി. വിഭാഗം സ്‌കൂളുകളില്‍ സെന്റ് തെരേസാസിനാണ് വിജയം (65 പോയിന്റ്).
എച്ച്.എസ്.എസ്. വിഭാഗത്തില്‍ പയ്യന്നൂര്‍ 321 പോയിന്റ് നേടി രണ്ടും ഇരിട്ടി 319 പോയിന്റ് നേടി മൂന്നും സ്ഥാനം നേടി.
എച്ച്.എസ്.എസ്. വിഭാഗം വിദ്യാലയങ്ങളില്‍ സെന്റ് തെരേസാസ് കണ്ണൂരാണ് രണ്ടാംസ്ഥാനത്ത് (122 പോയിന്റ്). മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ് കരസ്ഥമാക്കി (108 പോയിന്റ്).
എച്ച്.എസ്. വിഭാഗത്തില്‍ കണ്ണൂര്‍ സൗത്ത്, പയ്യന്നൂര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്താണ് (യഥാക്രമം 299-298 പോയിന്റുകള്‍)
എച്ച്.എസ്. വിഭാഗം വിദ്യാലയങ്ങളില്‍ സെന്റ് തേരെസാസ് രണ്ടും (133 പോയിന്റ്) തലശ്ശേരി സേക്രഡ് ഹാര്‍ട്ട് മൂന്നും (120 പോയിന്റ്) സ്ഥാനങ്ങള്‍ നേടി.
സ്‌കൂള്‍ കലോത്സവത്തിന് കളക്ടറുടെ പ്രശംസ
സ്‌കൂള്‍ കലോത്സവങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതാണെന്ന് കളക്ടര്‍ പി.ബാലകിരണ്‍ അഭിപ്രായപ്പെട്ടു. തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റവന്യൂജില്ലാ കലോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യമായി സ്‌കൂള്‍ കലോത്സവം കണ്ടത് കോഴിക്കോട്ടുവെച്ചാണ്. 2010-ല്‍ സംസ്ഥാന കലോത്സവം കോഴിക്കോട്ട് നടക്കുമ്പോള്‍ അവിടെ അസിസ്റ്റന്റ് കളക്ടറായിരുന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. നാട്ടില്‍ ചെറിയരീതിയില്‍ ചെറിയ പരിപാടികള്‍ മാത്രമേ ഉണ്ടാവൂ. സംസ്ഥാന കലോത്സവം അന്തര്‍ദേശീയ നിലവാരമുള്ളതായി അദ്ദേഹം പറഞ്ഞു.
കെകെ.നാരായണന്‍ എം.എല്‍.എ. സമാപനസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. സുവനീര്‍ പ്രകാശനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സരോജവും വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കൃഷ്ണനും നിര്‍വഹിച്ചു.
ലോഗോ രൂപകല്പനചെയ്ത സനീഷിന് തലശ്ശേരി നഗരസഭാ വൈസ്‌ചെയര്‍മാന്‍ സി.കെ.രമേശന്‍ ഉപഹാരം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആമിന മാളിയേക്കല്‍ അധ്യക്ഷതവഹിച്ചു.
അസാം ദി ബ്രഗഡ് സര്‍വകലാശാലാ പ്രൊഫസറും കവിയുമായ ബിബുല്‍ റിഗണ്‍, സി.എം.ബാലകൃഷ്ണന്‍, ഡോ. ബി.എച്ച്.ഹെലന്‍ജോയ്, കെ.എം.കൃഷ്ണദാസ്, ചേച്ചമ്മ കുഞ്ചെറിയ, കെ.ജ്യോതി, പി .വി.ഗീത, എ.ഹരിദാസന്‍, പി.രാമദാസന്‍, പി.നാരായണന്‍കുട്ടി, ഇ.ശ്രീധരന്‍, എം.പി.വനജ, എന്‍.ഫല്‍ഗുനന്‍, എം.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
തലശ്ശേരി ഡി.ഇ.ഒ. കെ.കെ.ശോഭന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു. ഡി.ഡി.ഇ. ദിനേശന്‍ മഠത്തില്‍ ചടങ്ങില്‍ പങ്കെടുത്തു.
This comment has been removed by a blog administrator.
ReplyDelete