സംസ്ഥാന സ്ക്കൂള്‍ കലോത്സവം - 2016 ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത്


സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിന് തിരുവനന്തപുരത്ത് എത്തിചേരുന്ന മത്സരാര്‍ത്ഥികള്‍ തൈക്കാട് ഗവ. മോഡല്‍ എല്‍പിസ്ക്കൂളില്‍ ഉള്ള വേദി 10 നടുത്തുള്ള ബില്‍ഡിങ്ങിന്‍റെ മുകള്‍നിലയില്‍ കണ്ണുര്‍ ജില്ലക്കായുള്ള റൂമില്‍ എത്തിച്ചേരേണ്ടതാണ്.


സംസ്ഥാന സ്ക്കൂള്‍ കലോത്സവം - 2016 കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരഫലങ്ങള്‍ക്കും "സ്പെഷ്യല്‍ പേജ് " സന്ദര്‍ശിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

അപ്പീല്‍ വഴി സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിന് ഹാജരാവുന്ന മത്സരാര്‍ത്ഥികള്‍  രണ്ട് പകര്‍പ്പ് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഫോട്ടോ പതിച്ച് ഫോട്ടോയിലും ഫോറത്തിന്‍റെ താഴെ ഭാഗത്തും അതാത് സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെ ഒപ്പും സീലും നിര്‍ബന്ധമായും വെച്ച ശേഷം മാത്രം പ്രസ്തുത രേഖകള്‍ അപ്പീല്‍ രജിസ്ട്രേഷന്‍ നടപടികള്‍ക്കായി തിരുവനന്തപുരത്ത് ഹാജരാക്കേണ്ടതാണ്. രജിസ്ട്റേഷനു മുമ്പായി തൈക്കാട്  ഗവ. മോഡല്‍ എല്‍പിസ്ക്കൂളില്‍ ഉള്ള കണ്ണുര്‍ ജില്ല ടീമിന്‍റെ റൂമില്‍ ഹാജരായി വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഒപ്പ് വാങ്ങിക്കേണ്ടതാണ്.

       കണ്ണൂര്‍ ജില്ലയില്‍ നിന്നും സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ മത്സരാര്‍ത്ഥികളുടെ(രക്ഷിതാവിന്‍റെ) മൊബൈല്‍ നമ്പര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്ടര്‍ ചെയ്താല്‍ അവരവരുടെ മത്സരഫലങ്ങള്‍ രജിസ്ടര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് ഫലപ്രഖ്യാപനത്തിനനുസരിച്ച് മൊബൈലിലേക്ക് അപ്പ്ഡേറ്റ് ആയി ലഭിക്കുന്നതാണ്. 



                         


No comments:

Post a Comment