കണ്ണൂർ റവന്യൂ ജില്ലാതല സി.വി.രാമൻ ഉപന്യാസ മത്സരം 2016
 കണ്ണൂർ റവന്യൂ ജില്ലാതല സി.വി.രാമൻ ഉപന്യാസ മത്സരം 2016  നവംമ്പർ 3 ന് രാവിലെ 10
മണിക്ക്‌ കണ്ണുർ മുനിസിപ്പൽ ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കുന്നതാണ്. ഉപജില്ലയിൽ നിന്നും ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികളെ പങ്കെടുക്കേണ്ടതാണ്.

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം  2016 നവംബർ 10, 11 തീയ്യതികളിൽ പയ്യന്നൂരിൽ
          കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിനുള്ള ലോഗോ ക്ഷണിക്കുന്നു. ലോഗോയുടെ മാതൃക രൂപ കൽപ്പന ചെയ്ത് 28 - 10-16 ന് വെള്ളിയാഴ്ച 3 മണിക്കു മുമ്പായി കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ ഓഫീസീ ലോപയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റരുടെ ഓഫീസിലോ എത്തിക്കേണ്ടതാണ് വിശദാംശങ്ങൾക്കായി പബ്ലിസിറ്റി കൺവീനർ 9946274635 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്   ‌

           കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 10, 11 തീയ്യതികളിൽപയ്യന്നൂരിൽ വെച്ച് നടക്കും. പയ്യന്നൂർ നഗര സഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷനും വിദ്യാഭ്യാസ ഉപ ഡയറക്‌ടർ ശ്രീ. എം.ബാബുരാജൻ ജനറൽ കൺവീനറുമായ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. മേളയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക്‌ 16 ഉപ കമ്മറ്റികൾ രപീകരിച്ച്‌ പ്രവർത്തനമാരംഭിച്ചു.    

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്ര നാടകം 2016    ഒക്ടോബർ 23 ന്‌ പയ്യന്നൂർ AKASGVHSS ൽ
 കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്ര നാടകം ഒക്ടോബർ 23 ന്‌ പയ്യന്നൂർ AKASGVHSS ൽ നടക്കും. രജിസ്‌ട്രേഷൻ അന്നേ ദിവസം രാവിലെ 8:30 ന് ആരംഭിക്കും.

കണ്ണൂര്‍ റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവത്തിന് വിധികര്‍ത്താക്കളായി പരിഗണിക്കുന്നതിന്  അപേക്ഷ ക്ഷണിക്കുന്നു.  
2016-17 വര്‍ഷത്തെ കണ്ണുര്‍ റവന്യൂ ജില്ലാ സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് മത്സരങ്ങള്‍ വിധി നിര്‍ണ്ണയം നടത്തുന്നതിനായി യോഗ്യതയും, പരിചയ സമ്പന്നതയും തെളിയിക്കുന്ന ബയോഡാറ്റ സഹിതമുള്ള അപേക്ഷ ക്ഷണിക്കുന്നു.  വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി : 15.11.2016 . 5 pm
sectione3dde@gmail.com

ബയോഡാറ്റ മാതൃക




No comments:

Post a Comment