2016 -17വർഷത്തെ ഉപ ജില്ലാ സ്‌ക്കൂൾ ശാസ്ത്രോത്സവത്തിന്റെ
CSV FILE , HIGHER LEVEL PDF എന്നിവ CD യിൽ WRITE ചെയ്യുകയും
അതിന്റെ പ്രിന്റൗട്ടില്‍ ഉപ ജില്ലാ വിദ്യാഭ്യാസ ആഫീസർ
കൗണ്ടർസൈൻ ചെയ്ത് സി.ഡി യോടൊപ്പം 03 -11 -2016 ന് 4 മണിക്ക് മുമ്പായി ഈ ആഫീസിൽ എത്തിക്കേണ്ടതാണ്.
2016-17 വര്‍ഷത്തെ കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള 2016 നവംബര്‍ 17 മുതല്‍ 19 വരെ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി.ഇ.പി.ലത ചെയര്‍മാനായും കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ.എം.ബാബുരാജന്‍ ജനറല്‍ കണ്‍വീനറുമായ 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. 12 സബ് കമ്മീറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.
സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കണ്ണൂര്‍ DDE ശ്രീ.എം.ബാബുരാജന്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ ശ്രീമതി.ഷാഹിന മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.കെ.പി.ജയബാലന്‍, ഉദ്ഘാടനം ചെയ്തു. ശ്രീമതി.ഒ.രാധ, അഡ്വ.ലീഷ ദീപക് ആശംസയര്‍പ്പിച്ച് സംസാരിച്ചു.
No comments:
Post a Comment