ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 1,2 തീയ്യതികളില്‍ ജില്ലയില്‍ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതിക്കും രൂപം നല്‍കി. ഡിസംബര്‍ 1ന് ടൗണ്‍ സ്‌ക്വയറില്‍ ദീപം തെളിയിക്കും. രണ്ടിന് ബോധവത്കരണ റാലി , എക്‌സിബിഷന്‍, വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ ,രക്തദാന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ എയിഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. അശ്വിന്‍, ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ജോസ് ജോണ്‍, ഐ ഇ സി കോ-ഓര്‍ഡിനേറ്റര്‍ എം.കെ ഉമേഷ്,എയിഡ്‌സ് കണ്‍ട്രോള്‍ സുരക്ഷ പ്രോജക്ട് അംഗങ്ങള്‍, ജില്ലാ രക്തബാങ്ക് അംഗങ്ങള്‍, പോലീസ് , തുടങ്ങി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
No comments:
Post a Comment