ക്വിസ്, പെയിന്റിംഗ് മത്സരം

ഡിസംബര്‍ അഞ്ച് ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍/ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി ക്വിസ്, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വ്യക്തിഗത ഇനമായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പരിസ്ഥിതി സംരക്ഷണമാണ് പൊതുവിഷയം. ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി.  താല്‍പര്യമുള്ളവര്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.  ഏതെങ്കിലും ഒരിനത്തില്‍ മാത്രമേ ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാന്‍ കഴിയൂ. ഫോണ്‍: 9747303520, 0497 2768260.  ഇ മെയില്‍: dscoknr@gmail.com.

No comments:

Post a Comment