ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾ -

ഗ്രേഡുകൾ ആയി തരംതിരിക്കുന്നതിനും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിനുമായി വിശദമായ പ്രൊപോസൽ നൽകണം 

സാമൂഹ്യ നീതി വകുപ്പ് തയ്യാറാക്കിയ സമഗ്ര പാക്കേജ് നിർദേശപ്രകാരം സംസ്ഥാനത്തെ സ്പെഷ്യൽ സ്‌കൂളുകളെ കുട്ടികളുടെ എണ്ണം, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ, ലഭ്യമാക്കുന്ന സേവനങ്ങൾ എന്നിവ അനുസരിച്ചു മാനദണ്ഡങ്ങളുടെ  അടിസ്ഥാനത്തിൽ A, B, C, D എന്നീ  ഗ്രേഡുകൾ ആയി തരംതിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകളെ ഗ്രേഡുകൾ ആയി തരംതിരിക്കുന്നതിനും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതിനുമായി വിശദമായ പ്രൊപോസൽ സർക്കാരിലേക്ക് നൽകേണ്ടതുണ്ട്. ഓരോ മാനേജരും അവരവരുടെ സ്‌കൂളുകൾ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഏത് ഗ്രേഡിൽ ഉൾപ്പെടുന്നു എന്ന് സ്വയം നിശ്ചയിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന  A, B, C, D ഗ്രേഡുകൾക്കുള്ള അപേക്ഷാ ഫോറങ്ങളിൽ അനുയോജ്യമായതുമാത്രം തെരഞ്ഞെടുത്ത് മുഴുവൻ കാര്യങ്ങളും വ്യക്തമായി പൂരിപ്പിച്ചു നൽകേണ്ടതാണ്. അപേക്ഷയോടൊപ്പം അനുബന്ധം 1, അനുബന്ധം 2 എന്നിവയും സത്യപ്രസ്താവനയും പൂരിപ്പിച്ചു നൽകേണ്ടതാണ്.  താത്പര്യമുള്ള ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്‌കൂളുകൾ നിശ്ചിത മാതൃകയിൽ 30.12.2019 നു വൈകുന്നേരം 4 മണിക്ക് മുമ്പായി DGE ഓഫീസിലേക്ക് മെയിൽ ചെയ്യുകയും ഹാർഡ് കോപ്പി DGE ഓഫീസിലേക്ക് അയക്കുകയും വേണം. ഇതുസംബന്ധിച്ച വിജ്ഞാപനം, അപേക്ഷയുടെ മാതൃക എന്നിവ ചുവടെ. എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഈ വിജ്ഞാപനത്തിന്റെ പകർപ്പ്, അപേക്ഷാ ഫോം എന്നിവ എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും നൽകേണ്ടതാണ്.

No comments:

Post a Comment