കുട്ടികൾക്കായി നാടകോത്സവം സംഘടിപ്പിക്കുന്നു

കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ നാടകോത്സവം ജനുവരി മൂന്നാംവാരത്തിൽ സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും വിവിധ നാടക സമിതികൾക്കും ഇതിലേക്ക് അപേക്ഷിക്കാം. 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. അപേക്ഷയോടൊപ്പം നാടകത്തിന്റെ സ്‌ക്രിപ്റ്റും അയയ്ക്കണം. ലഭിക്കുന്ന സ്‌ക്രിപ്റ്റുകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന നാടകങ്ങളായിരിക്കും മത്സരത്തിൽ അവതരിപ്പിക്കുക. തെരഞ്ഞെടുക്കുന്ന ട്രൂപ്പിന് യാത്രാബത്തയായി 5,000 രൂപ വീതം നൽകും. നാടകത്തിന്റെ ദൈർഘ്യം ഒരു മണിക്കൂർ ആയിരിക്കണം. നാടകത്തിൽ ഒന്നാം സ്ഥാനത്തിന് 25,000 രൂപയും ഫലകവും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും ഫലകവുമാണ് സമ്മാനം. മികച്ച സംവിധായകൻ, രചയിതാവ്, നടൻ, നടി എന്നിവർക്ക് 10,000 രൂപയും ഫലകവും നൽകും.

അപേക്ഷയും സ്‌ക്രിപ്റ്റും ലഭിക്കേണ്ട അവസാന തിയതി ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 2316477,

No comments:

Post a Comment