ഹൈടെക്ക് സ്ക്കൂള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെ സംസാഥാന തല പ്രഖ്യാപനം 2020 ജനുവരി മാസം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും നിയമസഭാനിയോജകമണ്ഡല തലത്തിലും പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇതിന്റെ മുന്നോടിയായി നടത്തേണ്ടതിനാല്‍ ഓരോ സ്ക്കൂളില്‍ ലഭിച്ച ലാപ്‍ടോപ്പുകള്‍, പ്രൊജക്ടറുകള്‍, സ്പീക്കറുകള്‍, വെബ്ബ് ക്യാമറ, ഡിജിറ്റല്‍ ക്യാമറ, പ്രിന്റര്‍ ഇവ കൃത്യമായ രീതിയില്‍ സജ്ജീകരിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇതിനുവേണ്ടി പ്രഥമാദ്ധ്യാപകർ സ്ക്കൂള്‍ SITC മാര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
No comments:
Post a Comment