നിയമനാംഗീകാര അപേക്ഷകളിലെ തീരുമാനം - അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള മൊഡ്യൂൾ പ്രവർത്തനക്ഷമമായി

2019 - 20 വർഷത്തെ നിയമനാംഗീകാര അപേക്ഷകൾ ഓൺലൈൻ ആയി മാനേജർമാർ വിദ്യാഭ്യാസ ഓഫീസർമാർക്ക് സമർപ്പിക്കുകയും ആയത് വിദ്യാഭ്യാസ ഓഫീസുകളിൽ പ്രോസസ് ചെയ്തു വരികയുമാണ്. ഇതിൽ നിയമനാംഗീകാരം നിരസിക്കപ്പെട്ടോ മുഴുവനായും അംഗീകരിക്കപ്പെടാത്തതോ ആയ അപേക്ഷകളിൽ മാനേജർക്കോ അദ്ധ്യാപകനോ  അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള മൊഡ്യൂൾ പ്രവർത്തനക്ഷമമായിട്ടുണ്ട്. അപ്പീൽ സമർപ്പിക്കപ്പെട്ടാൽ ഉടൻതന്നെ AEO / DEO വിന്റെ ലോഗിനിൽ പുതിയ ഫയലായി ലഭ്യമാവും. ആയതിന്മേൽ 10 ദിവസത്തിനകം മറുപടി സമർപ്പിക്കണം. എല്ലാ അപ്പീലുകളും 2020 ജനുവരി 31 നകം തീർപ്പാക്കണം. വിശദാംശങ്ങൾ ചുവടെ.

No comments:

Post a Comment