ജില്ലയിലെ വിദ്യാലയങ്ങളിൽ ശുചിമുറികളും പാചക ഭക്ഷണ ശാലകളും വൃത്തിയായി സൂക്ഷിക്കാത്തതിനാൽ രോഗ സാധ്യത ഏറെയുണ്ടെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ശുചിത്വ കാര്യങ്ങളിൽ മാതൃകയായ സ്‌കൂളുകളുണ്ട്. എന്നാൽ എല്ലാ സ്‌കൂളുകളും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ PTA, സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 6, 7 തീയതികളിൽ ജില്ലയിലെ എല്ലാ ഗവ. / എയിഡഡ് സ്‌കൂളുകളിലും ശുചീകരണ യജ്ഞം നടത്തേണ്ടതാണ്. ഇത് സംബന്ധിച്ച നിർദേശം എല്ലാ DEO / AEO മാരും ഉടൻതന്നെ എല്ലാ പ്രഥമാധ്യാപകർക്കും നൽകേണ്ടതാണ്.
No comments:
Post a Comment