ലോക മണ്ണ് ദിനാചരണത്തോടനുബന്ധിച്ച് മണ്ണ് സംരക്ഷണ വകുപ്പ് സംഘടിപ്പിച്ച മത്സര പരിപാടിയും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് നടന്ന ജില്ലാതല പെയിന്റിംഗ്, പരിസ്ഥിതി ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. പെയിന്റിംഗ് മത്സരത്തില്‍ ഹയര്‍സെക്കന്റി വിഭാഗത്തില്‍ ടി ഫിദല്‍, എം പ്രണവ്, എസ് കാര്‍ത്തിക് എന്നീ വിദ്യാര്‍ഥികളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആര്‍ ശ്രീരഗ്മ, അവന്തിക പുതുക്കുടി, പി വിഷ്ണു എന്നിവരും യഥാക്രമം സമ്മാനം നേടി. പരിസ്ഥിതി ക്വിസ് മത്സരത്തില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ വി സാന്‍കബ്, പി കെ നിവേദ്, പി വി ശിവേന്ദു, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അനിരുദ്ധ് പ്രവീണ്‍, എസ് ദേവിക, പി എസ് അഭിജിത്ത് എന്നിവരും സമ്മാനം നേടി. വി കെ സുരേഷ് ബാബു, കെ പി ജയബാലന്‍, അജിത് മാട്ടൂല്‍, കെ പി അബ്ദുസമദ്, വി വി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment