വിദ്യാലയങ്ങളിലെ കിണറുകൾ ചുറ്റുചുമർ കെട്ടി അപകട രഹിതമാക്കണമെന്നും മുകൾഭാഗത്ത് ഉറപ്പുള്ള കമ്പിവല കെട്ടി സുരക്ഷിതമാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു. 2020 ജനുവരി 31 ന് ശേഷം സുരക്ഷിതമാക്കാത്ത ഒരു കിണർ പോലും ഒരു വിദ്യാലയത്തിലും ഇല്ല എന്ന് AEO / DEO മാർ ഉറപ്പുവരുത്തുകയും ആയത് ഫെബ്രുവരി അഞ്ചാം തീയ്യതി വൈകുന്നേരം 4 മണിക്ക് മുമ്പേ DGE ക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. DGE യുടെ ഉത്തരവ് എല്ലാ AEO / DEO മാരും ഉടൻതന്നെ എല്ലാ പ്രഥമാധ്യാപകർക്കും സ്‌കൂൾ മാനേജർമാർക്കും നൽകണം.
No comments:
Post a Comment