ആദിവാസി - തോട്ടം - തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണപരിപാടി

വിദ്യാലയങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ ഡിറക്ടറേറ്റ് രൂപകൽപന ചെയ്ത സവിശേഷമായ പദ്ധതിയാണ് ആദിവാസി - തോട്ടം - തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്കുള്ള പഠന പരിപോഷണപരിപാടി. ജില്ലയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു വിശകലനം ചെയ്ത് സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും വേണ്ട പിന്തുണ ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രഥമ ലക്ഷ്യം. 

പദ്ധതിയുടെ നിർവഹണ പ്രക്രിയക്ക് 2019 ഡിസംബറിൽ തുടക്കം കുറിക്കുകയാണ്.വിദ്യാലയത്തെ കേന്ദ്രീകരിച്ചു നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സംസ്ഥാന തല ജില്ലാതല പദ്ധതികളാണ് സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ടത്. പ്രഥമാധ്യാപകനാണ് നിർവഹണ ചുമതല. DDE, DEO, DIET പ്രിൻസിപ്പൽ തുടങ്ങി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെയും സമഗ്ര ശിക്ഷ കേരളം, KITE മുതലായ ഏജൻസികളുടെയും പൂർണ പിന്തുണയോടെയാണ് പദ്ധതി നിർവഹണം സാധ്യമാക്കേണ്ടത്. 

No comments:

Post a Comment