സ്‌കൂൾ കുട്ടികൾക്കായി ബാസ്‌ക്കറ്റ് ബോൾ പരിശീലന പരിപാടി


കേരള സർക്കാർ കായിക യുവജന കാര്യാലയം മുഖേന സ്‌കൂൾതലത്തിൽ നടപ്പാക്കുന്ന അടിസ്ഥാനതല ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയായ ഹൂപ്‌സിലേക്ക് അപേക്ഷിക്കാം. ഒൻപതു മുതൽ 12 വയസ്സു വരെയുളള (നാല് മുതൽ എഴാം ക്ലാസ്സു വരെ) കുട്ടികൾക്ക് വേണ്ടിയാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 1200 കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ട് കേന്ദ്രങ്ങളിൽ വീതമാണ് ആദ്യഘട്ടം പരിശീലനം ആരംഭിക്കുക. ഓരോ കുട്ടിക്കും ആകെ 36 മണിക്കൂർ പരിശീലനം നൽകും (പ്രതിദിനം 45 മിനിറ്റ്). ഒരു പരിശീലന കേന്ദ്രത്തിൽ 40 കുട്ടികൾ വീതമുളള മൂന്ന് ബാച്ചുകൾ ഉണ്ടായിരിക്കും. ഒൻപത് വയസ്സിനും 12 വയസ്സിനും ഇടയിലുളള തല്പ്പരരായ വിദ്യാർഥികൾക്ക് അവരുടെ സ്‌കൂൾ മുഖേനയോ, ഹൂപ്‌സ് പരിശീലന കേന്ദ്രം വഴിയോ, www.sportskeralahoops.in  എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഉയരം, വെർട്ടിക്കൽ ജംപ് ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവയുടെ പരിശോധന നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈനായി രജിസ്ട്രർ ചെയ്ത രേഖ എന്നിവ ഹാജരാക്കണം. അപേക്ഷകർ 2007 ജനുവരി ഒന്നിനും 2010 ഡിസംബർ 31നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക ഫോൺ: 9526328865.
വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ ജില്ല, സ്‌കൂൾ, തീയതി എന്ന ക്രമത്തിൽ
തിരുവനന്തപുരം: ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, നെയ്യാറ്റിൻകര, 2020 ജനുവരി ഒന്ന്, ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ തൈയ്ക്കാട് 2019 ഡിസംബർ 31.
കൊല്ലം: ഗവ. മോഡൽ വി.എച്ച്.എസ്.എസ് ഫോർ ബോയ്‌സ് കൊല്ലം, ജനുവരി ഒന്ന്.
കണ്ണൂർ: ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് മയ്യിൽ, ഡിസംബർ31
തൃശ്ശൂർ: മാതാ എച്ച്.എസ് മന്നംപേട്ട, ജനുവരി രണ്ട്.
കോഴിക്കോട്: ഗവ.എച്ച്.എസ്.എസ് കാരാപറമ്പ, ജനുവരി രണ്ട്, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തിരുവമ്പാടി, ജനുവരി മൂന്ന്

No comments:

Post a Comment