പ്ളാസ്റ്റിക്: 11 ഇനത്തിന് നിരോധനം

കേരളത്തിൽ 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങൾക്കാണ് നിരോധനമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ വിരിക്കാൻ ഉപയോഗിക്കുന്നത്), തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകൾ, കപ്പുകൾ, അലങ്കാരവസ്തുക്കൾ, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഫോർക്കുകൾ, സ്ട്രോകൾ, ഡിഷുകൾ, സ്റ്റിറർ, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പർ കപ്പുകൾ, പ്ലേറ്റുകൾ, പേപ്പർ ബൗൾ, കോട്ടിംഗുള്ള പേപ്പർ ബാഗുകൾ, നോൺ വൂവൺ ബാഗുകൾ, പ്ലാസ്റ്റിക് കൊടികൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകൾ, ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകൾ, 500 എം. എലിനു താഴെയുള്ള പെറ്റ് ബോട്ടിലുകൾ, പ്ലാസ്റ്റിക് ഗാർബേജ് ബാഗ്, പിവിസി ഫ്ളക്സ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.

നിരോധിച്ച വസ്തുക്കൾക്ക് പകരം ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾ വിപണിയിലിറക്കാൻ ഉത്പാദകരുമായി സർക്കാർ ചർച്ച നടത്തിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.  

ജില്ലാ കളക്ടർമാർ, സബ് കളക്ടർമാർ, തദ്ദേശസ്വയംഭരണ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണ് നിരോധനം നടപ്പാക്കാനുള്ള ചുമതല. ആദ്യ നിയമ ലംഘനത്തിന് പതിനായിരം രൂപയും വീണ്ടും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും നിയമ ലംഘനം നടത്തിയാൽ 50000  രൂപയും പിഴയീടാക്കും. സ്ഥാപനത്തിന്റെ നിർമാണ പ്രവർത്താനുമതി റദ്ദാക്കുകയും ചെയ്യും. എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ളാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉത്പാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡിന്റെ ഉടമസ്ഥർ എന്നിവർ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണം.

No comments:

Post a Comment